ചിറ്റില്ലത്തിൽ ഇപ്പോഴും പെൺ ഭരണമാണെന്ന് അമ്മ കളി പറയുന്നത് കേട്ടിട്ടുണ്ട്, അവിടെ ചെന്നിട്ടു എന്നെ ഭരിക്കാൻ വെല്ലോം വന്നാൽ വിവരമറിയും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു…
‘’ശ്രീ ഉറങ്ങിയോ…,‘’
വണ്ടി ഓടിക്കുന്ന ആൾ എന്നോട് ചോദിച്ചു,
‘’ഇല്ലാ…‘’
എന്ന് ഞാൻ മറുപടി കൊടുത്തു.
‘’മോൻ മടുത്തു കാണും അല്ലേ… നമ്മൾ എത്താറായി, ചെന്നിട്ടു നല്ല തണുത്ത വെള്ളത്തിൽ ഒന്ന് മുങ്ങി കുളിച്ചാൽ ക്ഷീണം എല്ലാം മാറും… ‘’
അച്ഛൻ തല പുറകോട്ടു തിരിച്ചു പറഞ്ഞു ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല…
‘’മുങ്ങി കുളിയൊന്നും ശ്രീക്കു ശീലമില്ലലോ ഏട്ടാ, അവനു കുളിക്കാൻ ഉള്ള വെള്ളം ഞാൻ ചൂടാക്കി കൊടുത്തോള്ളാം… ‘’
എന്റെ അടുത്ത് ഇരുന്ന സ്ത്രീ പറഞ്ഞിട്ട് എന്നെ നോക്കി ഒരു ചിരി തൂകി…
ഒരു നീല കോട്ടൺ ഷർട്ടും നീല കരയുള്ള വെള്ള മുണ്ടുമാണ് അച്ഛന്റെ വേഷം, താടിയും മുടിയും പൂർണമായും നരച്ചിട്ടുണ്ട്, ചുളിഞ്ഞു തുടങ്ങിയ നെറ്റിയിൽ ചന്ദന കുറിയും കൈയിൽ ഒരു പഴയ വാച്ചും ഉണ്ട്… എന്റെ അത്ര തന്നെ ഉയരമുണ്ടെങ്കിലും എന്നെകാൾ മെലിഞ്ഞു ആണ് ആൾ…
അമ്മ കാണിച്ചു തന്നിട്ടുള്ള പടത്തിലെകാളും നല്ലതുപോലെ മെലിഞ്ഞ കോലം… എന്നെക്കാൾ നിറം ഉണ്ടെന്നും തോന്നി, അമ്മക്ക് നിറം കുറമായിരുന്നു, എനിക്കു അച്ഛന്റെ നിറം ആണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു…
വണ്ടി ഓടിക്കുന്നത് അച്ഛന്റെ അനിയത്തി ശോഭനയുടെ കെട്ടിയോൻ ആണെന്ന് തോനുന്നു, ബാലൻ എന്ന് അച്ഛൻ വിളിക്കുന്നത് കേട്ടു,അയാൾ തിരിച്ചു വല്യളിയാ എന്നും… പുള്ളി ഒരു കറുപ്പ് ഷർട്ടും വെള്ള മുണ്ടും ആണ് ധരിച്ചിരിക്കുന്നത്, തോളിൽ ഒരു വെള്ള തോർത്തു തൂക്കി ഇട്ടിട്ടുണ്ട് ഇടയ്ക്കു അത് എടുത്ത് മുഖത്തിലേം,