തറവാട്ടിലെ നിധി 1 [അണലി]

Posted by

അതിനു എതിരായി ഇരുവശങ്ങളിലും പായൽ പിടിച്ച മണ് മതിലുകൾക്ക് ഇടയിലൂടെ ഒരു ഞെരുങ്ങിയ വഴി കണ്ടു, ഞാൻ അതിലൂടെ അല്പം നടന്നു ഒരു മാവിന്റെ ചുവട്ടിൽ ഇരിപ്പു ഉറപ്പിച്ചു ചുറ്റും നിരീക്ഷിച്ചു…

ഒരു ദിശയിൽ നിന്നും ഇവിടേക്ക് മരങ്ങളുടെ മറവു കാരണം നോട്ടം വരില്ല എന്ന് ഉറപ്പിച്ച ഞാൻ അരകെട്ടിൽ നിന്നും സിഗരറ്റ് പാക്കറ്റും തീപ്പെട്ടിയും എടുത്തപ്പോൾ ആണ് കുറച്ചു അകലെ നിന്നും ആരോ വരുന്നതുപോലെ തോന്നിയത്, ഞാൻ വ്യഗ്രതയിൽ സിഗരറ്റും തീപ്പെട്ടിയും അരയിൽ തിരുകി ശബ്ദം കേട്ട ദിശയിലേക്ക് കണ്ണും നട്ടിരുന്നു…

“‘’ഇവിടെയുള്ള മാരണങ്ങൾ ഒന്നും പോരാഞ്ഞിട്ട് ആണ് പുതിയ ഒരു അവതാരത്തെ കൂടി കൊണ്ടുവന്നേക്കുന്നത്, ആരു വന്നാലും പോയാലും ഇവിടെ ബാക്കിയുള്ളവന് സമ്മാധാനം ഇല്ലാലോ ദേവിയെ…”‘’

എന്നെ കുറിച്ചാണല്ലോ പറയുന്നത് എന്നോർത്തു ഞാൻ ആ കിളിനാഥത്തിന്റെ ഉടമയെ കാണാൻ കണ്ണും നട്ടിരുന്നു…

അധികം വൈകാതെ തന്നെ വലത്തു കൈയിൽ ഒരു വലിയ കമ്പും ഇടത്തെ കൈകൊണ്ടു കാൽപാതം വരെ നീണ്ടു കിടക്കുന്ന പാവാടയും അല്പം ഉയർത്തി പിടിച്ച് ഒരു പെൺകുട്ടി ഇടപാതയിലൂടെ നടന്നു വന്നു…ഒറ്റ നോട്ടത്തിൽ അത് മീനാക്ഷി ആണെന്ന് തോന്നിയെങ്കിലും പെട്ടന്നു തന്നെ അത് മറ്റാരോ അണെന്നു മനസിലായി… മന്ദമാരുതൻ അവളുടെ അഴിച്ചിട്ടിരുക്കുന്ന മുടിയിഴകളെ അവളുടെ മുഖത്തിനു എതിരെ എടുത്തെറിഞ്ഞുകൊണ്ടിരുന്നു, അവൾ വലിയ കമ്പു പിടിച്ച കൈയുടെ പിൻഭാഗം ഉപയോഗിച്ച് മുഖത്തു നിന്നും ആ മുടി ഇഴകളെ തട്ടി മാറ്റുവാൻ നല്ലതു പോലെ ബുദ്ധിമുട്ടുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *