“അമ്മേ, അഭിക്കുട്ടാ നിങ്ങള് വന്നിട്ട് കുറേ നേരമായോ…?”.
ചിരിയോടെ ശാരദയുടെ കയ്യിൽ പിടിച്ച് ഹേമ ചോദിച്ചു..
“ഇല്ല മോളേ… ഞങ്ങളിപ്പോ എത്തിയതേ ഉള്ളൂ…”
ശാരദക്ക് ചിരി വന്നില്ല..
തന്റെ മകൾ ഉല്ലാസയാത്ര കഴിഞ്ഞ് തിരിച്ച് വരികയോ, ജോലി സ്ഥലത്ത് നിന്ന് ലീവിന് വരികയോ അല്ല..
താനും കുടുംബക്കാരും കൂടി ആലോചിച്ചുറപ്പിച്ച് കല്യാണം നടത്തിക്കൊടുത്ത ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയാണവൾ വന്നിരിക്കുന്നത്..
തന്റെ മകൾക്കാണ്ടായ വിധിയിൽ അവർക്ക് സഹിക്കാനാവാത്ത സങ്കടം തോന്നി..
ഹേമയുടെ മുഖത്തേക്ക് നോക്കി ശാരദ കരയാൻ തുടങ്ങി..
“ അയ്യേ,,, ശാരദക്കുട്ടി കരയുന്നോ.. എന്തിന്…?”
ഹേമ, ശാരദയെ കെട്ടിപ്പിടിച്ചു..
അവൾക്കറിയാം അമ്മയുടെ വിഷമം..
എന്നാൽ ഹേമ സന്തോഷവതിയായിരുന്നു.
എല്ലാ ചങ്ങലക്കെട്ടും പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രയായതിന്റെ സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു..
“ എന്റമ്മേ.. എനിക്കൊരു വിഷമവുമില്ല…
അതൊഴിഞ്ഞ് പോയതിൽ സന്തോഷമേ ഉള്ളൂ…
ഞാനമ്മയോട് എല്ലാം പറഞ്ഞതല്ലേ…?
പിന്നെന്തിനായീ കരയുന്നേ… ?”
ഹേമ, അമ്മയുടെ കവിളിൽ തലോടി ആശ്വസിപ്പിച്ചു..
അപ്പോഴാണ് ഹേമ അടുത്ത് നിൽക്കുന്ന അഭിയെ ശ്രദ്ധിച്ചത്..
“എടാ അഭിക്കുട്ടാ… നീ…?
എന്റമ്മേ… ഒരു കൊല്ലം കൊണ്ട് ചെറുക്കൻ ഇത്ര വലുതായോ… ?.
പെണ്ണ് കെട്ടിക്കാറായി അല്ലേ അമ്മേ…
എന്താ അമ്മയിവന് കഴിക്കാൻ കൊടുക്കുന്നേ…?.
വലിയൊരാണായിപ്പോയി എന്റെ അഭിക്കുട്ടൻ…”
അഭിയുടെ മാറ്റം ഹേമക്ക് ഉൾക്കൊള്ളാനായില്ല..
“ എന്റെ മമ്മീ… ഇവിടെത്തന്നെ നിന്നാ മതിയോ..?.
വന്നേ… പോകാം.. “