അജു: ഇനി ഞാൻ ഓടിക്കാം
ഞാൻ: വേണ്ടടാ, ഞാൻ എടുത്തോളാം.
മായ: റോഹുന്റെ കയ്യിൽ വണ്ടികിട്ടിയാൽ പിന്നെ അത് വേറെയാർക്കും ഓടിക്കാൻ കിട്ടില്ല, ഇങ്ങനെയൊരു വണ്ടിപ്രാന്തൻ. എന്നാൽ സ്വന്തമായൊന്നു വാങ്ങാത്തുമില്ല. പ്രാന്തൻ.
അതെ, എനിക്ക് വണ്ടിയൊടിക്കാൻ വെല്ല്യ ഇഷ്ടമാണ്.
പാറു: i will drive for sometime.
ഞാൻ: ok അതൊന്നു കാണാം
മായ: ഇന്ന് വെളുത്ത കാക്ക മലർന്നുപറക്കും.
അങ്ങനെ ഞാൻ മുന്നിലിരുന്നു, പാറു മെല്ലെ വണ്ടിയെടുത്തു, ആശാത്തിക്ക് നല്ല സ്പീടാണ്, പക്ഷെ നല്ല ഡ്രൈവിംഗ്. ഞാൻ ഓടിക്കുന്നപോലെ ഒരു കൈ സ്റ്റീറിങ്കിലും മറ്റേ കൈ ഗിയറിലും. എനിക്ക് നല്ല സന്തോഷം തോന്നി, നല്ലപോലെ അവൾ വണ്ടി ഓടിച്ചു. ഞാൻ മെല്ലെ ഒരു ചെറിയ മയക്കത്തിലേക്ക് വീണു. അധികം ഉറങ്ങിയില്ല എന്നാ എനിക്ക് തോന്നിയത് പക്ഷെ ഞാൻ കുറെ നേരം ഉറങ്ങി, 9 മണി മുതൽ 12 മണി വരെ ഞങ്ങൾ ഏതാണ്ട് മംഗലാപുരം എത്താറായി, ഭാഗ്യം ഞാൻ മാത്രമേ ഉറങ്ങിയുള്ളു, മറ്റുള്ളവരൊക്കെ സംസാരവും ഫ്രൂട്ട് കഴിപ്പും ഒക്കെ ആയിരുന്നു.
ഞാൻ: പാറു വണ്ടി സൈഡാക്ക്, ഞാൻ ഓടിക്കാം.
പാറു: yeah in your dreams ( സ്വപ്നത്തിൽ ഓടിച്ചാൽ മതി)
മായ: നിനക്കെങ്ങനെ തന്നെ വരണം, എന്റെ പാവം അജുന് നീ വണ്ടിയൊടിക്കാൻ കൊടുക്കില്ലല്ലോ.
ഋഷി: അല്ല പാറു നന്നായി ഓടിക്കുന്നുണ്ട്.
അനു: ഋഷി പറഞ്ഞത് ശെരിയാ.
എല്ലാരും പാറുസിനെ സപ്പോർട്ട് ചയ്തു.
പാറു m: guys i have an international diving licence from the United states (മക്കളെ എനിക്ക് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, അമേരിക്കയിൽ നിന്നും എടുത്തതാ)