അനുവും അജുവും ഉറക്കം വരുന്നില്ലയെന്നു പറഞ്ഞു.
അജു: അനു താൻ rest എടുത്തോ, ഞാൻ അവന്റെ കൂടെ ഇരുന്നോളാം.
അനു: ok done
അങ്ങനെ ഞാൻ മെല്ലെ ദൈവത്തെ വിളിച്ചു വണ്ടിയെടുത്തു.
ഞാൻ: ദൈവമേ മിന്നിച്ചേക്കണേ
പാറു: പടച്ചോനെ ഇങ്ങള് കാത്തോളീൻ😂😂😂😂
അജു: goa is on…….
ഞാൻ ഒരു പാട്ടിട്ടു, വണ്ടി മെല്ലെ നീങ്ങി തുടങ്ങി. അങ്ങനെ ഞങ്ങളുടെ ഗോവൻ യാത്ര ഇവിടെ തുടങ്ങുന്നു. ഒരു രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ദേവാലയം കണ്ടു ( അമ്പലമാവാം, പള്ളിയാവാം, മസ്ജിദ് ആവാം, നിങ്ങളുടെ ഇഷ്ടം). അവിടെ ഒരു കോയിൻ ഇട്ട് വീണ്ടും യാത്ര തുടർന്നു, ഞാൻ ഒരു redbull എടുത്തിരുന്നു, അതും കുടിച്ചോണ്ടാണ് യാത്ര………..അങ്ങനെ എല്ലാരും ഉറങ്ങി, ഇടയ്ക്ക് അജുവിനും ഉറക്കം വന്നു, ഞാൻ ഒരു 200 കിലോമീറ്റർ വണ്ടിയൊടിച്ചു, പിന്നെ ഒന്ന് നിർത്തി, കോഫി കുടിക്കാൻ. അജു മാത്രം വന്നു മറ്റുള്ളവർ ഉറങ്ങി, മായേം പാറും കെട്ടിപിടിച്ചുറങ്ങുന്നത് അജു നോക്കി നിന്നു.
അജു: കണ്ടില്ലെടാ നാത്തൂനും നാത്തൂനും കിടന്നുറങ്ങുന്നത്.
എനിക്ക് ചിരി വന്നു,
ഞാൻ: നീ ചുമ്മാ ചിരിപ്പിക്കാതെ മൈരേ. ഞങ്ങൾ ഓരോ കാപ്പിയും സിഗരറ്റും വലിച്ചു, നല്ല കാപ്പി. അങ്ങനെ വീണ്ടും യാത്ര തുടർന്നു. ഒരു 8 മണിയായപ്പോ എല്ലാർക്കും വിശന്ന് തുടങ്ങി. നല്ല ഒരു ഹോട്ടൽ തപ്പുന്ന തിരക്കിൽ ആണ്. അജു ആരു ആര്യാസ് ഹോട്ടൽ കണ്ടു, ഞാനവിടെ വണ്ടി ചവിട്ടി.
എല്ലാരും മുഖം കഴുകിവന്നു, ഫുഡ് ഓർഡർ ചെയ്തു. എല്ലാരും ലൈറ്റ് ഫുഡാണ് ഓർഡർ ചെയ്തത്. അങ്ങനെ മെല്ലെ ഭക്ഷണം കഴിച്ച് വണ്ടിയുടെ അതുത്തെത്തി, ഓരോ സൈഗരറ്റ് വലിച്ചു, ഇപ്പൊ ഞാൻ പാറുവിന് മാത്രം cutoff കൊടുക്കും, അവളുടെ ലിപ്സ്റ്റിക്കിന്റെ രുചി എനിക്ക് വെല്ല്യ ഇഷ്ടമാണ്.