ഞങ്ങൾ മെല്ലെ നടന്നു വില്ലയിൽ എത്തി.
മായ: അഹ് വന്നോ, എവിടാരുന്നു????
ഞാൻ: ചുമ്മാ നടക്കാൻ, ഇപ്പൊ നല്ല തലവേദന, ഞാൻ ഒരു മരുന്ന് കഴിക്കട്ടെ, എന്നിട്ടൊന്നു കിടക്കട്ടെ…
പാറു: ഞാനും വരാം.
ഞാൻ: hey no its ok, you enjoy. ഞാൻ ഒരു മരുന്ന് കഴിക്കാം, ഒരു 30 മിനിറ്റ് ഇപ്പൊ ശെരിയാവും.
പാറു: sure??
ഞാൻ: sure….
ഞാൻ റൂമിൽ പോയി ഒരു മരുന്ന് കഴിച്ചു കുറച്ച് കഴിഞ്ഞപ്പോ തലവേദന മാറി. ഞാൻ എന്റെ JD പൊട്ടിച്ച് അടി തുടങ്ങി, ഞാൻ മൊബൈൽ നോക്കിയിരുന്ന് ഒരു 4 എണ്ണമടിച്ചു. സമയം പോയതറിഞ്ഞില്ല, ഞാൻ അഞ്ചാമത്തെ പെഗ് ഒഴിക്കുമ്പോൾ അജു കേറിവന്നു.
അജു: ഇതാണോ അളിയാ തലവേദനക്കുള്ള മരുന്ന്?
ഞാൻ: അതെ ടാ നിനക്ക് വേണോ?
അജു: എന്നാൽ എനിക്കും വേണം.
അങ്ങനെ അവനും ഒരു 3 എണ്ണം അടിച്ചു, അപ്പോഴേക്കും ഞാൻ ആരാമത്തെ പെഗ് അടിച്ചുതീർത്തു.
അജു: ടാ നിന്റെ relationship ഒരു വെല്ല്യ സംഭവം തന്നാ, നിങ്ങളുടെ ഈ ഒരു bond അത് എനിക്കും മായേക്കും പോലും ഉണ്ടെന്നു തോന്നുന്നില്ല. നിന്നെ ഞങ്ങൾക്ക് അറിയാം in and out, അതുകൊണ്ട് തന്നെ നീയും പാറുവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എനിക്ക് മനസിലാക്കാം.
ഞാൻ: നീ എന്തൊക്കെയാ ഈ പറയുന്നേ? നീ എന്നാ fit ആണോ?
അജു: ഫിറ്റും മൈരും ഒന്നുമല്ല, ടാ നിങ്ങൾ നടക്കാൻ പോയപ്പോ അനു വീണ്ടും പൂളിൽ ഇറങ്ങി, അളിയാ കാര്യമൊന്നും എനിക്ക് വിശദീകരിക്കാൻ അറിയത്തില്ല, പക്ഷെ അവൾക്ക് ഒരു വശപെശക് ലുക്ക് ആണ്.
ഞാൻ: അതെനിക്കും തോന്നിയിട്ടുണ്ട്, പക്ഷെ അതും നീ മുന്നേ പറഞ്ഞതും തമ്മിൽ എന്താ ബന്ധം?