ഞാൻ: പാറുട്ടി അനുവിന് തീരെ maturity ഇല്ല, ഋഷി പിന്നെ പണ്ടേ മണ്ടനാ, so, dont worry.
പാറു: im not worried. പക്ഷെ എനിക്ക് ഭയങ്കര disgusting (അരോചകം) ആയി തോന്നുന്നു അവന്റെ നോട്ടം, എനിക്ക് എന്റെ ഫ്രീഡം ഇല്ലാതാവുന്ന പോലെ, അവൻ നോക്കുമോ എന്നുള്ള പേടികൊണ്ട് എനിക്കിഷ്ടമുള്ള ഡ്രസ്സ് ഇടാൻ എനിക്ക് പറ്റില്ലേ എന്നൊരു ചിന്ത.
ഞാൻ: നീ നിന്റെ ലൈഫ് നോക്കിയാൽ പോരെ? മറ്റുള്ളവർ എന്തുപറയും ഒന്നാലോചിച്ചു ജീവിച്ചാൽ ലൈഫ് spoil ആവും. നീ വാ നമ്മുക്ക് നടന്നിട്ട് വരാം ബീച്ചിൽ.
ഞാൻ: മായേ ചിക്കൻ നോക്കിക്കോണേ ഞങ്ങളിപ്പോ വരാം
മായ: ok
ഞങ്ങൾ മെല്ലെ ബീച്ച്ലേക്ക് നടന്നു, മായ ഞങ്ങളെ നോക്കി നിന്നും…..
പാറു: sunset കാണാൻ നല്ല രസമുണ്ട്.
ഞാൻ: നിന്നേം….
പാറു എന്നെ നോക്കി ചിരിച്ചു….
ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു കളിച്ചും ചിരിച്ചും ഓടിയും ചാടിയും അങ്ങനെ ബീച്ചിൽ കറങ്ങി.
പാറു: എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്?
ഞാൻ: ചോദിക്ക്, ഇങ്ങനെ പറയേണ്ട കാര്യമില്ല. നീ ചോദിക്ക്……
പാറു: എന്താ ആ രഹസ്യം????
ഞാൻ: എന്ത് രഹസ്യം????
പാറു: എനിക്കറിയാം, നീയും അജുവും തമ്മിൽ എന്തോ secret, tell me…
ഞാൻ: അതോ, അതൊന്നുമില്ല… സമയമാകുമ്പോൾ പറയാം ok
പാറു: ഇനി നീയും അജൂം വല്ല gay relation വെല്ലോം ആണോ
ഞാൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.
ഞാൻ: മണ്ടത്തരം പറയാതെ പാറുട്ടി. അതൊന്നുമല്ല, ഞാൻ പറഞ്ഞില്ലേ സമയം വരുമ്പോൾ പറയാം, ഇപ്പൊ എന്നെ force ചെയ്യേണ്ട.
പാറു: ok ok fine (കുറച്ച് ദേഷ്യത്തിൽ)