ഞാൻ: പാറു ഇതൊന്നു നോക്ക്, ഞാൻ ഇപ്പോ വരാം.
പാറു: എങ്ങോട്ടാ?
ഞാൻ: സിഗരറ്റ് വാങ്ങി വരാം.
അജു: വളരെ നല്ല തീരുമാനം.
മായ: ഞാനും വരാം.
ഞങ്ങൾ കാർ എടുത്ത് നേരെ ഒരു ജ്വലറിയിലേക്കുപോയി.
മായ: എന്തിനാ ഇങ്ങോട്ടുവന്നെ? ഗോൾഡ് സിഗരറ്റ് ഇവിടല്ല കിട്ടുന്നെ
ഹോ ഭൂലോക ചളി
ഞാൻ: നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നു ഡി???? എനിക്ക് അവൾക്കൊരു അരഞ്ഞാണം വാങ്ങണം.
മായ: ടാ അതിനൊക്കെ വെല്ല്യ amount ആവില്ലേ?
ഞാൻ: അതൊക്കെ ഒരു ഇൻവെസ്റ്റ്മെന്റ് അല്ലെ മായമ്മേ.
മായ: അതും ശെരിയാ.
ഞങ്ങൾ ഉള്ളിൽ പോയി അധികം കട്ടിയില്ലാത്ത, നല്ല ഭംഗിയുള്ള, അറ്റത്ത് ലോക്കറ്റ്പോലെ ഒരു നക്ഷത്രം ഉള്ള നടുവിൽ കല്ലുള്ള അരഞ്ഞാണം വാങ്ങി.
മായ: അവൾക്കിത് ഒരുപാട് ഇഷ്ടമാവും.
ഞാൻ: ശെരിക്കും?
മായ: ശെരിക്കും
ഞാൻ: എന്നാ സിഗരറ്റ് വാങ്ങാൻ പോകാം?
മായ: പോകാം
അങ്ങനെ ഞങ്ങൾ ഒരു 5 പാക്കറ്റ് ലൈറ്റ്സ് സിഗരറ്റ് വാങ്ങിവന്നു
അജു: നിങ്ങൾ സിഗരറ്റ് ഉണ്ടാക്കാൻ പോയതാണോ?
ഞാനും മായേം: അതെ 🤣🤣🤣🤣
പാറു അപ്പോഴും ചിക്കൻ ഗ്രിൽ ചെയ്തുകൊണ്ടിരുന്നു. പെട്ടന്ന് അവളേം വിളിച്ചോണ്ട് അകത്തുപോയാൽ എല്ലാർക്കും സംശയം വരും, കുറച്ച് നേരം കഴിഞ്ഞ് പോകാം…
പാറു: മായേ ഇതൊന്നു നോക്കിയേ ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയി വരാം.
അവൾ പോയി, പിന്നാലെ ഞാനും ചെന്നു. അവൾ ടോയ്‌ലെറ്റിൽ പോയിവന്നു. ഞാൻ അവളെ നോക്കി,
പാറു: എന്താ ഇങ്ങനെ നോക്കുന്നെ?
ഞാൻ: എന്താ നോക്കാൻ പറ്റില്ലേ?
പാറു: രോഹാ, കാര്യം പറ, കൊഞ്ചിക്കൊണ്ട് പറഞ്ഞു, എന്റെ മേലെ ചാഞ്ഞു. ഞാൻ അവൾക്ക് ഒരു തൂവാല കൊടുത്തു, അതുകൊണ്ട് കണ്ണുകെട്ടാൻ പറഞ്ഞു. അവളത് ചെയ്തു.