പാറു: അവൻ വീഴാൻ റെഡി ആയി നോക്കുവാരുന്നു, ഞാൻ ഒരു തള്ളുകൊടുത്തു, അവൻ വീണു,
ടോം നിർത്താതെ ചിരിച്ചു.
ടോം: he is good guy, അവൻ എന്നെ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്, അവൻ പറഞ്ഞു തരുമായിരിക്കും…..
ഞാൻ: അളിയോ ഫുൾ സെന്റി ആണെല്ലോ ഏഹ്? നീ നിർത്തിക്കെ
ടോം: നിർത്തി, മയമ്മ എവിടെ?
മായ: ടോമിച്ചോ, എന്നാ ഉണ്ട്?
ടോം ഒരു കോട്ടയം അച്ചായൻ ആണ്, മായ അവനെ ടോമിച്ചൻ എന്നാ വിളിക്കുന്നെ. ടോമിന്റെ ഭാര്യ anna, മായ അന്നമ്മോ എന്ന് വിളിക്കും.
ടോം: സുഖം മായമ്മേ… നീ പറ
മായ: അന്നമ്മ എന്തിയെ,
ടോം: അവൾ വീട്ടിലാ, ഞാൻ ഓഫീസിൽ.
മായ: ആ അന്നമ്മയോട് അന്വേഷണം പറഞ്ഞേക്ക്.
ടോം: അഹ് പറഞ്ഞേക്കാം
മായ: പിന്നെ ഇത് ഋഷിയും അനുവും, ഞങ്ങൾടെ ഫ്രണ്ട്‌സ് ആണ്.
ടോം: hi guys. Have fun
അവർ പോയി….
ടോം: ഇവനെ അല്ലെ രോഹൻ പിടിച്ച് പൊട്ടിച്ചുവിട്ടത്?
മായ: അതെ ഇവൻ തന്നെ.
ഞാൻ: അത് നീയെങ്ങനെ അറിഞ്ഞു???
ടോം: മായമ്മേം അന്നയും ഡെയിലി സംസാരം ഉണ്ടെടാ.
ഞാൻ: നീ കൊള്ളാല്ലോ ഡി
അജു: അതേടാ ഞാനും ഇതിപ്പോഴാ അറിയുന്നേ.
മായ: അതുപിന്നെ ഞാനും അന്നമ്മേം കൂടി…..
ഞാൻ: അധികം ഉരുണ്ടുകളിക്കേണ്ട കേട്ടോ…. 😂🤣🤣🤣🤣🤣🤣
ടോം: അളിയാ എന്നാ ശെരി, നിങ്ങൾ അടിച്ചുപൊളിക്ക്. പിന്നെ രോഹാ, നെക്സ്റ്റ് ടൈം നീ ദുബായ് വരുമ്പോ പാർവതിയേം കൊണ്ട് വാ
ഞാൻ: done
അങ്ങനെ ഫോൺ വെച്ചു, ഞങ്ങൾ മെല്ലെ grill ഒക്കെ റെഡിയാക്കി. ചിക്കൻ ഗ്രിൽ ചെയ്യാൻ തുടങ്ങി, നല്ല പാട്ടൊക്കെ വെച്ച്.
അജു ഒരു ബിയർ പൊട്ടിച്ചു പൂളിൽ ഇറങ്ങി. ഞാനും പാറും മായേം ചിക്കൻ ഗ്രിൽ ചെയ്തു. അനുവും ഋഷിയും ബിയർ അടിക്കുന്നു. സമയം ഒരു 5:30 ആയിക്കാണും.