അജു: ടാ കുറച്ച് കുപ്പി വാങ്ങണ്ടേ?
ഞാൻ: പിന്നെ ഗോവയിൽ വന്നിട്ട് കുപ്പി വാങ്ങിയില്ലെങ്കിൽ ദോഷമാണ് man.
അങ്ങനെ ഞങ്ങൾ ഒരു വൈൻ ഷോപ്പിൽ കേറി, പാറു ഒരു ജീൻസ് കൊണ്ടുവന്നിരുന്നു, അവളതിട്ടു. ഞങ്ങൾ എല്ലാരും കുപ്പി നോക്കി, ഞങ്ങൾ ഇഷ്ടമുള്ളത് വാങ്ങിച്ച്, ഞാൻ JD, അജു Jim beam, ഋഷി vat69, പാറു JD, അനുവും മായേം ഫെനി വാങ്ങി. വെല്ല്യ വിലയൊന്നും ഇല്ല ഒന്നിനും. ഞങ്ങൾ പൈസ കൊടുത്ത് വണ്ടിയിൽ വന്നപ്പോ മായ പറഞ്ഞു കുറച്ച് ബിയർ വാങ്ങാൻ, അങ്ങനെ ഞാനും അജൂം പോയി ബിയർ വാങ്ങി.
ഞാൻ വണ്ടിയെടുത്തു, നേരെ വില്ലയിൽ എത്തി. ഇന്നും കടൽ ശാന്തമാണ്.
എന്റെ ഫോൺ അടിച്ചു
ടോം….calling….
ഞാൻ: ഹലോ അളിയാ
ടോം: മച്ചാനെ എങ്ങനെയുണ്ട് നമ്മുടെ setup?
ഞാൻ: പൊളിച്ചു, അടിപൊളി വില്ല,
ടോം: പിന്നെ അജൂം മായേം ഇല്ലേ കൂടെ?
ഞാൻ: ഉണ്ട്, wait ഞാൻ സ്പീക്കറിൽ ഇടാം,
ടോം: ഞാൻ വീഡിയോ കാൾ ചെയ്യാം.
അങ്ങനെ അവൻ അജുവിനെ ഫേസ്ടൈം (iphoneഇൽ വീഡിയോ കാൾ) ചെയ്തു. ദുബായിൽ വാട്സ്ആപ്പ് കാൾ ഇല്ലന്ന് അവൻ പറഞ്ഞു
അജു: അളിയാ നീ എവിടാ? നാട്ടിലാണോ അതോ ദുബായിൽ ആണോ?
ടോം: ഇപ്പൊ ദുബൈയിൽ ആണ്,
അജു: ബിസിനെസ്സ് ഒക്കെ എങ്ങനെ പോകുന്നു
ടോം: ദൈവത്തിന്റെ കൃപകൊണ്ട് നന്നായി പോകുന്നു. രോഹ നിന്റെ പെണ്ണ് എന്തിയെ?
അപ്പോഴേക്കും പാറു, ഡ്രസ്സ് മാറി വന്നു.
ഞാൻ: പാറു, ഇതാണ് ടോം, ടാ ഇത് പാർവതി.
ടോം: hi പാർവതി. എങ്ങനെയുണ്ട് വീട്? ഇഷ്ടമായോ?
പാറു: yes, its a ബ്യൂട്ടിഫുൾ place. വണ്ടർഫുൾ ഹോം
ടോം: thank you. പിന്നെ ഞങ്ങൾടെ ചെറുക്കനെ എങ്ങനെ കറക്കി വീഴ്ത്തി?