പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Posted by

അനു: അതും ഇതും തമ്മിലെന്താ ബന്ധം?

മായ: ഉണ്ട് ബന്ധം ഉണ്ട്, അവനെ എല്ലാർക്കും ഇഷ്ടപ്പെടാൻ കാരണം അവൻ മറ്റുള്ളവരുടെ ഫീലിങ്‌സിനു വിലകൽപ്പിക്കുന്നവനാ. പാറു ബികിനി ഇടണം എന്ന് എന്നോട് നേരത്തെ പറഞ്ഞതാ, അവൾ എന്നോട് ചോദിച്ചു, രോഹന് കുഴപ്പമുണ്ടോ എന്ന്, ഞാനാ അവളോട്‌ പറഞ്ഞെ അവൻ 100% ok ആണെന്ന്, infact അവനോടു ചോദിക്കണ്ട കാര്യംപോലുമില്ല എന്ന്.

അനു: എന്നാലും എല്ലാരും അവളുടെ ബോഡി കാണില്ലേ?

മായ: കോപ്പ്, ഡി അവൾ അമേരിക്കയിൽ വളർന്ന പെണ്ണാ, നിന്നെക്കാളും, നിന്റെ ചിന്തകളെക്കാളും അപ്പുറമാണ് അവളുടെ ലോകം. അവൾ ആകെ വീണുപോയത് അവന്റെ സ്നേഹത്തിനു മുന്നിലാണ്. അവനും അങ്ങനെ തന്നെ. അവനറിയാം അവളുടെ മനസ്സും ശരീരവും അവനുള്ളതാണെന്ന്, പിന്നെ ആര് എന്ത് കണ്ടാലും അവന് ഒരു മൈരും ഇല്ല. ശരീരമല്ലടി മനസാ വലുത്. പിന്നെ അവന്റെ ചിന്തകൾ, ഡി എന്റെ അച്ഛന്റെ കൂടെ അവനിരുന്ന് സംസാരിക്കുന്ന കാണണം, ഒരു നല്ല proper discussion അവർ തമ്മിൽ നടക്കും, അതിപ്പോ politics ആയാലും, മറ്റ് ന്യൂസ്‌ ആയാലും സ്പോർട്സ് ആയാലും, അച്ഛൻ പറയും അവന്റെ ബുദ്ധിയുടെ പാതി കിട്ടിയാൽ മതി ജീവിതം രക്ഷപ്പെടാൻ, പക്ഷെ അവനാ ബുദ്ധി ഒരിക്കലും പൈസ സമ്പാദിക്കാൻ ഉപയോഗിക്കില്ല… അതാണ് അവന്റ മഹത്വം…. His integrity….

അനു: നീ ഈ പറയുന്നതൊക്കെ കേൾക്കാൻ രസമുണ്ട് പക്ഷെ എനിക്കങ്ങോട്ട് ദഹിക്കുന്നില്ല.

മായ: നിനക്ക് ദഹിക്കേണ്ട, അവർക്ക് ദാഹിച്ചോളും. എനിക്കും അജുനും ഒരു ആയിരം കഥ പറയാം അവനെ കുറിച്ച്. അവനെ പോലെ ഒരു ചേട്ടൻ വേണോ അതോ അജുവിനെ പോലെ ഒരു കാമുകൻ അല്ലെങ്കിൽ ഭർത്താവ് വേണോ എന്ന് എന്നോട് ചോദിച്ചാൽ ഞാൻ അവനെപോലെ ഒരു ചേട്ടൻ മതിയെന്ന് പറയും. അല്ല, ഋഷിയും അവളെ വായിന്നോക്കുന്നത് കണ്ടില്ലേ നീയ്?

Leave a Reply

Your email address will not be published. Required fields are marked *