പാറു: ഋഷി വന്നരുന്നു, അവരെന്തൊക്കെയോ സംസാരിച്ചു
ഞാൻ: തല്ലുണ്ടാക്കിയോ?
പാറു: ആദ്യം അനു കുറച്ച് കലിപ്പിലാരുന്നു, പിന്നെ ചിരിച്ചോണ്ടാ സംസാരിച്ചത്. എന്നോടും അവർ നോർമലായിട്ടാണ് സംസാരിച്ചേ.
ഞാൻ: ഗോവക്ക് വരുന്നില്ലെന്ന് ആരാ പറഞ്ഞെ?
പാറു: ആരും പറഞ്ഞില്ല, ഫ്ലാറ്റിലോട്ടു ഞാൻ തനിച്ചാ വരുന്നേ, അനുവില്ല.
ഞാൻ: എന്നാ നീയൊരു കാര്യം ചെയ്യ്, കോളേജിൽ തന്നെ വെയിറ്റ് ചെയ്യ്, ഞങ്ങൾ അങ്ങോട്ടുവെരാം, കുറച്ച് purchase ഉണ്ട്
പാറു: എന്നാ ok ഞാൻ കോളേജിന്റെ ഫ്രണ്ടിൽ ഉള്ള കോഫി shop ഇൽ കാണും.
ഞാൻ: ok ഫൈൻ.
ഞങ്ങൾ രണ്ട് ബൈക്കിൽ പുറപ്പെട്ടു. പാറുനെ കൂട്ടി, അവൾ എന്റെ ബൈക്കിൽ കേറി, എപ്പോഴും ബൈക്കിൽ അവൾ എന്നെ കെട്ടിപിടിച്ചിരിക്കും, ഞങ്ങൾ അടുത്തുള്ള മാളിൽ പോയി, സൂപ്പർമാർകെറ്റ്, പിന്നെ ഡ്രസ്സ് ഷോപ്പിംഗ് എല്ലാം കഴിഞ്ഞു. സെൽഫീ സ്റ്റിക്ക്, ക്യാമറ ക്ലീൻ, ഡ്രസ്സ് വാങ്ങൽ, പിന്നെ പോകുന്നവഴി കഴിക്കാൻ കുറച്ച് സ്നാക്ക്സ്, അങ്ങനെ കണ്ടകടച്ചാടി എല്ലാം വാങ്ങി, ഒരു 8000 രൂപേടെ ബില്ലും ആയി.
ഞങ്ങൾ ഫുഡ്‌കോർട്ട് എത്തി, ഫുഡ് ഓർഡർ ചെയ്തു….
അജു: ഇനി ലേറ്റ് ആക്കേണ്ട, നാളെ രാവിലെ തന്നെ പോകാം?
പാറു: എനിക്ക് പെർമിഷൻ കിട്ടി, 10 ഡേയ്‌സ് ഞാൻ ഫ്രീ ആണ്.
ഞാൻ: ഓഫീസിൽ വിളിച്ച് ലീവിന്റെ കാര്യം ഞാൻ സെറ്റ് ആക്കിട്ടുണ്ട്. നാളെ വെളുപ്പിന് പുറപ്പെടാം, വീട്ടിൽ ചെന്നിട്ട് ഞാനും അജൂം പോയി ഇന്നോവ എടുത്തോണ്ട് വരാം.
അങ്ങനെ എല്ലാം റെഡി, വണ്ടിയും വന്നു.
അജു: എന്നാ രണ്ടെണ്ണം അടിച്ചാലോ?