പാറു അനുവിനെ വിളിച്ചുണർത്തി. അനു കതകുതുറന്നു….
പാറു: അയ്യേ……
ഞാൻ: എന്നാ? എന്നാ പറ്റി?
പാറു: oh ഒന്നുമില്ല, she was naked (അവൾ നഗ്നയായിരുന്നു)
അജു: ശേ ഞാൻ പോയി വിളിച്ചാൽ മതിയാരുന്നു
മായ: അജു വൃത്തികേട് പറയെല്ലേ, തമാശക്കും ഒരു ലിമിറ്റ് ഉണ്ട്.
മായ സീരിയസ് ആയി,
അജു: അതെ, അതെ sorry( മായേ വിരൽകൊണ്ട് തോണ്ടി)
മായ: sorry കോപ്പ്….. (കടുപ്പിച്ച്)
അജു: im സോറി
മായ: ഇനി ഇമ്മാതിരി തെമ്മാടിത്തരം പറഞ്ഞാൽ അടിച്ച് മോന്ത പൊളിക്കും പട്ടി.
ആരും ഒന്നും മിണ്ടിയില്ല….. മയക്ക് ദേഷ്യം വന്നാ പിന്നെ കണ്ട്രോൾ ചെയ്യാൻ കുറച്ച് പാടാണ്…… ഞാൻ അവളുടെ അടുത്തുപോയി.
ഞാൻ: മായേ
അവൾ മിണ്ടിയില്ല
ഞാൻ: മായമ്മോ….
മായ: എന്താ
ഞാൻ: നീ വാ, വാ……. ഹാ വരാനല്ലേ പറഞ്ഞെ വാ ഡി പോത്തേ
അവൾ എന്റെയൊപ്പം നടന്നു.
ഞാൻ: പോട്ടെടി അവനൊരു പൊട്ടൻ, വിട്ടുകള
മായ: അതല്ലടാ അവന്റെ നാക്ക് അവൻ കുറച്ച് കണ്ട്രോൾ ചെയ്യണം. ആരോടും എന്തും പറയാമെന്നാ അവന്റെ വിചാരം.
ഞാൻ: വിട് മോളെ, ഞാൻ ഇല്ലേ കൂടെ.
മായ: മ്മ് ഞാൻ ok ആണ്
ഞാൻ അവളെ മെല്ലെ പൂളിന്റെ അടുത്ത് കൊണ്ടുപോയി, എന്നിട്ട് ഒറ്റ തള്ള്, അവൾ പൂളിൽ വീണു, കൂടെ ഞാനും ചാടി.
മായ: പോടാ പട്ടി തെണ്ടി നാറി ചെറ്റേ ചൂലേ അലവലാതി ദാരിദ്രവാസി
ഞാൻ: ഹി ഹി ഹി ഹി ഹി
വെള്ളത്തിന്റെ ഒച്ചക്കെട്ട് പാറും അജൂം വന്നു, രണ്ടാളും കാര്യമറിഞ്ഞപ്പോൾ ചിരിച്ചു
അജു: thanks അളിയാ
ഞാൻ: വെൽക്കം അളിയാ
മായ: thanks നിന്റെ മറ്റെടത്ത് വെക്കടാ ഡാഷേ
അജു പാറുനെ ഒറ്റ തള്ള്, അവളും പൂളിൽ അജുവും ചാടി.