പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Posted by

പാറു: ഇനി എന്നെ അങ്ങനെ വിളിച്ചാ മതി, പാറുട്ടി എനിക്കിഷ്ടായി.

ശെരിയാണ്, ആ വിളിയിൽ ഒരു സ്നേഹമുണ്ട്, ഞാൻ അവളെ ആഗ്രഹിക്കുന്നുണ്ട് എന്ന് അവൾക്ക് നല്ലപോലെ ഫീൽ ആവും, അപ്പൊ ഇനിമുതൽ പാറുട്ടി….. എന്റെ മാത്രം പാറുട്ടി.

ഞാൻ: പാറുട്ടി…..

പാറു: മ്മ്…..

ഞാൻ: ഒരുകാര്യം സീരിയസായി പറയട്ടെ

പാറു: മ്മ്

ഞാൻ: ഡി I LOVE YOU, LOVE YOU MORE THAN MYSELF, COZ YOU ARE MYSELF. (ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, ഞാൻ എന്നെ എത്ര സ്നേഹിക്കുന്നോ അതിൽ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, കാരണം നിന്നിൽ ഞാൻ എന്നെ കാണുന്നു)

പാറു: LOVE ME LIKE YOU DO…..ആരും എന്നെ ഇത്രേം സ്നേഹിക്കുന്നില്ല, എനിക്കറിയാം, എന്റെ അമ്മ അച്ഛൻ പോലും ഇങ്ങനെ എന്നെ pamper (ലാളിക്കുക) ചെയ്തിട്ടില്ല. എനിക്ക് നിന്നെ ആദ്യം കണ്ടപ്പോൾ തോന്നിയ വിശ്വാസം you always kept it up (നീ എപ്പോഴും അത് നിലനിർത്തി). Love you too, love of my life.

സത്യമായിട്ടും എന്റെ കണ്ണിനിന്നും വെള്ളം വന്നു, ഞാൻ സത്യത്തിൽ കരഞ്ഞു, അവളുടെ കൈ പിടിച്ചു ഞാൻ വല്ലാതെ കരഞ്ഞു, ഞാൻ കരയുന്നത് അജു കണ്ടു അവൻ കരയിൽകേറി വന്ന്‌ എന്നോട് എന്തിനാടാ കരയുന്നെ എന്ന് ചോദിച്ചു.

ഞാൻ: പാറു എന്നെ പിച്ചി

പാറു പൊട്ടി ചിരിച്ചു

അജു: പോടാ മൈരാ 😂😂😂😂 രണ്ടുംകൂടി ആളെ വടിയാക്കാൻ. മായേ ഇങ്ങോട്ട് വന്നേ ഇവിടെ ഒരുത്തി ഒരുത്തനെ പിച്ചി, വാ നമ്മുക്ക് പോലീസിൽ പരാതി ചെയ്യാം.

മായ: ടാ പൊട്ടൻ അജു നീയല്ലാതെ വേറെ ആരേലും അവരുടെ വിഷയത്തിൽ ഇടപെടുമോ? ഇടപെടെടാ ഇടപെടെടാ എന്ന് അവൻ പറഞ്ഞോ?

Leave a Reply

Your email address will not be published. Required fields are marked *