മായ: ഒരു നാണവും ഇല്ല
ഞാൻ: റേപ്പ് അല്ല, ഉമ്മയാണ്.
മായ: പോടാ കഴുവേറി…. ഇങ്ങോട്ടുവാ രണ്ടാളും.
ഞങ്ങൾ മെല്ലെ ആ ചെറു തിരക്കളെ വകഞ്ഞുമാറ്റി നീന്തികേറി കരയിൽ ചെന്നു, അജു എന്റെ പെണ്ണിനെ വേറെ ഒരു കണ്ണുകൊണ്ടു കാണില്ല, അവന് പാറു എന്താണെന്ന് എനിക്ക് നന്നായി അറിയാം, അവൾ ആ ബികിനി ഇട്ടോണ്ട് അവരുടെ മുന്നിൽ ചെന്നു, അവിടെ ഒരു നീളമുള്ള കസേരപോലെ തോന്നുന്ന ഒരു ഫർണിചർ ഉണ്ടാരുന്നു, പാറു തളർന്ന പോലെ അതിൽ കിടന്നു, മയിക്ക് ബികിനി ഇടാനൊക്കെ നാണമാണ്, അവൾ ഒരു ഷോർട്സ് ഇട്ടു.
ഞാൻ: എന്തിനാ വിളിച്ചേ?
മായ: ചുമ്മാ വിളിച്ചതാ.
ഞാൻ: പൊടി ഊളെ
അജുനേം കൂട്ടി കടലിൽ പോയി, ഞാനും കൂടെ ചെന്നു.
പാറു: രോഹാ, ഈ chair ഒന്ന് അങ്ങോട്ട് അടുപ്പിക്കാമോ?
ഞാൻ അത് തീരത്തേക്ക് കൂടുതൽ അടുപ്പിച്ചിട്ടു, പാറും സഹായിച്ചു, അതിന് നല്ല ഭാരം ഉണ്ടാരുന്നു.
ഞാനും അജൂം മായേം നേരെ കടലിലിറങ്ങി, മായേ ഞങ്ങൾ കടലിൽ മുക്കി, പിന്നെ ഞാൻ അവളുടെ കൈകൾ പിടിച്ചു, അജു അവളുടെ കാലും, ഞങ്ങൾ അവളെ കടലിൽ എറിഞ്ഞു. ഞങ്ങൾക്ക് നല്ലപോലെ നീന്തലറിയാം അതുകൊണ്ട് പ്രശ്നമില്ല പിന്നെ തിര ഒട്ടും ഇല്ല, കടൽ ശാന്തമാണ്. കുറേനേരം ഞങ്ങൾ മായേ ഒരു പാവയെ കളിപ്പിക്കുന്ന പോലെ കളിച്ചു. ഞാൻ അവർക്ക് ഒരു പ്രൈവസി കൊടുക്കാൻവേണ്ടി തിരിച്ച് പാറുന്റെ അടുത്തേക്ക് പോയി. അവൾ കിടന്നുറങ്ങിപ്പോയി പാവം, നല്ല ക്ഷീണമുണ്ടാവും. ഞാൻ അവളുടെ അടുത്ത് ചെന്നു മണലിൽ ഇരുന്നു, അവളുടെ തുടയിൽ മെല്ലെ നുള്ളി, അവളുണർന്നു.
ഞാൻ: പാറുട്ടി ഉറങ്ങിപ്പോയോ.