മന്ദാകിനി [മഹി]

Posted by

താഴേക്കുള്ള പടികൾ ഇറങ്ങുമ്പോഴേ ഹാളിൽ അച്ഛൻ ശ്രീധരനും  ഏട്ടൻ അനൂപും നിൽക്കുന്നത് കണ്ടു….അച്ഛന്റെ ഏട്ടന്റെയും മുഖത്ത് ഒരുതരം ദേഷ്യം ആയിരുന്നു….അടുക്കളയിലേക്ക് നടക്കുന്ന അമ്മയുടെ മുഖത്ത് നിസഹായതയും

“ഇന്ന് കോളേജിൽ വച്ച് എന്താ ഉണ്ടായത്….?”

മുഖവരയൊന്നുമില്ലാതെ ശ്രീധരൻ ചോദിച്ചു…. പ്രതീക്ഷിച്ചത് ആയിരുന്നു അയാളുടെ ചോദ്യം…. അനാമിക അച്ഛന്റെ മുഖത്തേക്ക് നോക്കി….

“മിഥുൻ എന്റെ കൈയിൽ പിടിച്ചു… ഞാൻ അവനെ അടിച്ചു….”

പറഞ്ഞു കഴിഞ്ഞതും ശ്രീധരന്റെ കരം അനാമികയുടെ കവിളിൽ പതിഞ്ഞിരുന്നു… അടിയുടെ അഖാതത്തിൽ അവൾ നിലത്തേക്ക് ഇരുന്നുപോയി

“പ്ഫ കഴുവേറി…..വയസിനു മൂത്തവരെ പേര് പറഞ്ഞ് വിളിക്കുന്നോ….”

അയാൾ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു….. ഒരുതവണകൂടെ ശ്രീധരന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു….ശ്രീധരൻ പിടിച്ചിരുന്നതിനാൽ ഇത്തവണ അവൾ വീണില്ല പക്ഷെ ചുണ്ടിന്റെ ഒരുവശം പൊട്ടി രക്തം പൊടിഞ്ഞു

“മുകുന്ദൻ എന്നെ വിളിച്ചിരുന്നു …. കേട്ടപ്പോ തൊലി ഉരിഞ്ഞുപോയി…. അവന്റൊപ്പം പോയെന്നുകരുതി നിന്റെ എന്തെങ്കിലും തൊഴിഞ്ഞുപോകുവോടി…. ഇനി…. ഇനി ഒരിക്കൽക്കൂടെ ഇതുപോലെ ഒന്ന് ആവർത്തിക്കരുത്….”

താക്കീതോടെ പറഞ്ഞുകൊണ്ട് ശ്രീധരൻ പുറത്തേക്ക് പാഞ്ഞു…. പുകയുന്ന മുഖത്ത് കൈവച്ചുകൊണ്ട് അവൾ വേദനയോടെ അനൂപിനെ നോക്കി… അവൻ മുഖം തിരിച്ചുകളഞ്ഞു

അച്ഛൻ അടിച്ചതിനേക്കാൾ വേദന അവന്റെ പെരുമാറ്റത്തിൽ നിന്നും അനാമിക അനുഭവിച്ചു…. ഏട്ടൻ എന്നുമുതലാ ഇങ്ങനെ ആയത്?…. കൃത്യമായി പറഞ്ഞാൽ അച്ഛനൊപ്പം ബിസിനസിലേക്ക് ഇറങ്ങിയതിന് ശേഷം…. പണത്തിന്റെ ഹുങ്ക് മനുഷ്യരെ പാടെ മാറ്റുമെന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഏട്ടൻ

Leave a Reply

Your email address will not be published. Required fields are marked *