കുറച്ചു കഴിഞ്ഞു ടാറ്റൂ പരുപാടി എല്ലാം കഴിഞ്ഞു.. തീർന്നിട്ടും ടീച്ചർ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ കിടക്കുക ആണ്.. കുറച്ചു നേരം കഴിഞ്ഞു ഞാൻ വിളിച്ചു.. കഴിഞ്ഞു പോകാം എന്ന്.. കുറച്ചു നേരം കൂടി അവിടെ കിടന്ന ശേഷം കാശും കൊടുത്തു പോകാൻ ഇറങ്ങി.. ടാറ്റൂ ചെയ്ത മുറിവ് ഉണങ്ങാൻ ഉള്ള ഓയിന്മെന്റും പിന്നെ ഉണങ്യെന്നു ശേഷം ഉള്ള ഓയിന്മെന്റും ഒക്കെ പറഞ്ഞു തന്നു.. ഞാൻ അത് അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങി കൊടുത്തു…. ടീച്ചർ ആണേൽ വേദന കൊണ്ടാണോ അതോ എനിക്കരീല്ല എന്റെ മുതുകിൽ ചാരി ഇരുന്നാണ് തിരിച്ചു വന്നത്.. ഞാൻ ടീച്ചറെ വീട്ടിൽ കൊണ്ടാക്കി…. അതിൽ വെള്ളം നനയ്ക്കരുത് ചൊറിയരുത് സോപ്പ് തേക്കരുത് എന്നൊക്കെ ഉള്ള ഉപദേശം കൊടുത്തുകൊണ്ട് ഞാൻ തിരിച്ചു വീട്ടിലേക്ക് വിട്ടു..
രാത്രിയിൽ ഞാൻ ടീച്ചറെ വിളിച്ചു.. കാര്യങ്ങൾ തിരക്കി.. പിന്നെ ബാക്കി ഉള്ളവരെയും വിളിച്ചു കിടന്നുറങ്ങി.. പിറ്റേന്ന് എനിക്ക് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു ഞാൻ അതിന്റെ തിരക്കിൽ ആയി പോയി എങ്കിലും ഫ്രീ ആയപ്പോൾ ഞാൻ എല്ലാരേയും വിളിച്ചു കൂട്ടത്തിൽ ടീച്ചറെയും വിളിച്ചു..
ഞാൻ : hello കിങ്ങിണി ചേച്ചി
ടീച്ചർ : ഡാ ഇന്ന് ഭയങ്കര വേദന.. അവിടെ തടിച്ചു കിടക്കുന്നു..
ഞാൻ : വെയിറ്റ്..
ഞാൻ ഫോൺ കട്ട് ചെയ്തു ടീച്ചറെ video കാൾ ചെയ്തു..
ടീച്ചർ എടുത്തു.. കൈ കാണിച്ചു.. ആ വെള്ള കൈകളിൽ ടാറ്റൂ ചെയ്തിടം ചുവന്ന ഇരിക്കുന്നു..
ഞാൻ : ഇത് സാരമില്ല മുറിവിന്റെ ആണ്.. ആ ഓയിന്മെന്റ് ഇട്ടോ