ടീച്ചർ : പതുക്കെ ചെയ്യണേ..
സ്റ്റാഫ് : sure മാം.. ചെറിയ പെയിൻ കാണും..
ടീച്ചർ : മ്മ്..
ഞാൻ : ഇതൊന്നും അല്ലായിരണല്ലോ പറച്ചിൽ.. ഇപ്പോൾ ഇരുന്നു മോങ്ങുന്നോ
ടീച്ചർ : നി പോടാ.. ഇത്രെയും പെയിൻ ഉണ്ട് എന്ന് ഒന്നു പറഞ്ഞൂടാർന്നോ
ഞാൻ : ഉറുമ്പ് കടിക്കുന്ന വേദന അല്ലെ ഉള്ളു.. ചേച്ചി ഒന്നടങ്ങി ഇരി.. പെട്ടെന്ന് തീരും..
സ്റ്റാഫ് : മാമിന്റെ അനിയൻ ആയിരുന്നോ..
ടീച്ചർ : yes
സ്റ്റാഫ് : സോറി ഞാൻ കരുതി ലവേർസ് ആണെന്ന്..
ഞാൻ ടീച്ചറിന്റെ മുഖതൊട്ട് നോക്കി ഞങ്ങൾ പരസ്പരം ഒന്നു ചിരിച്ചു.. അതിനുശേഷം ആ പെണ്ണിന് എന്റെ അടുത്തേക്ക് വല്ലാത്ത ഒരു നോട്ടം.. എന്നെ വളക്കാൻ നോക്കുന്ന പോലെ.. ടീച്ചർ അടുത്തുണ്ടായൊണ്ട് ഞാൻ നല്ല കുട്ടി ആയി നിന്നു.. ടീച്ചർ നല്ല രീതിയിൽ കരയുന്നുണ്ടു ഞാൻ അപ്പോൾ ടീച്ചറിന്റെ വലതു ഭാഗത്തു ടാറ്റൂ ചെയ്യാത്ത കയ്യിൽ പിടിച്ചു നിന്നു… ടീച്ചർ വേദന കാരണം എന്റെ കയ്യിൽ മുറുക്കി പിടിച്ചു.. ഇടയ്ക്ക് വേദന കൂടുമ്പോൾ തല വെച്ച് ആ കസേരയിൽ ഇടിക്കുകയും പിന്നെ എന്റെ വയറ്റിൽ മുഖം ചേർത്ത ഇരിക്കുകയും ഒക്കെ ചെയ്യുന്നു.. ഞാൻ അപ്പോൾ ഒരു കൈ കൊണ്ട് തലയിൽ തടവി ആശ്വസിപ്പിക്കും… ഇതൊക്കെ നോക്കി ആ പെണ്ണ് ചിരിക്കുന്നുണ്ട്…കൂടെ ട്യൂൺ ചെയ്യുന്നുമുണ്ട്…. ഞാൻ നോക്കിയപ്പോൾ ടീച്ചറിന്റെ കണ്ണിൽ നിന്നും കണ്ണീറുകൾ ഒഴുകി ഇറങ്ങുന്നു.. അയ്യേ എന്നും പറഞ്ഞു ഞാൻ അവ എന്റെ കർചീഫ് കൊണ്ട് തുടച്ചു കൊടുത്തു..