ഉമ : 🙄 ആണ്.. പൊന്നാണ്..
ഞാൻ : അങ്ങനെ പറ
ഉമ : വലിയ മിടുക്ക് ആണെന്ന വിചാരം… ഇഷ്ടപ്പെട്ടു പോയി ഇല്ലേൽ പോട്ട് പുല്ല് എന്ന് വെച്ചേനെ..
ഞാൻ : ഇഷ്ടമാണെന്ന് ഒന്നു പറഞ്ഞെ ഏട്ടൻ ഒന്നു കേൾക്കട്ടെ
ഉമ : അയ്യടാ
ഞാൻ : ഒന്നു പരേഡി മോളെ
ഉമ : ഐ ലവ് യു
ഞാൻ : കുറച്ചൂടെ
ഉമ : ഐ ലവ് യു അനു ഏട്ടാ
ഞാൻ : കുറച്ചൂടെ
ഉമ : ഇങ്ങേരെ കൊണ്ട്..
അവൾ എന്റടുത്തേക്ക് തിരിഞ്ഞു എന്റെ കഴുത്തിൽ ഒരു കൈ കൊണ്ട് ചുറ്റി പിടിച്ചു എന്നിട്ട് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അതിനു ശേഷം എന്റെ കണ്ണിലേക്കു നോക്കി നിന്ന ശേഷം പറഞ്ഞു I love you.. Really I love you.. ഇപ്പോൾ ഏട്ടൻ ആണ് എന്റെ ജീവൻ സത്യം.. യാൾ ഇല്ലാതെ എനിക്ക് പറ്റില്ലടോ.. ഇത് പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു
ഈ പറഞ്ഞത് അവളുടെ ഹൃദയം കൊണ്ടാണ് എന്നെനിക്ക് മനസ്സിലായി.. ഞാൻ മറുപടി ഒന്നും പറയാതെ അവളെ എന്റെ മാറിലേക്ക് ചേർത്തു നിറുത്തി.. കുറച്ചു നേരം അങ്ങനെ നിന്ന ശേഷം അവൾ മുഖം ഉയർത്തി എന്നെ നോക്കി ഞാൻ അവളുടെ തിരു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു.. പതിയെ അവളുടെ മുഖത്തു ചിരി പടർന്നു..
ഉമ : സമയം പോകുന്നു..
ഞാൻ : എന്തെ എവിടെ പോണം.
ഉമ : ഏട്ടന് പോകണ്ടേ
ഞാൻ : എനിക്ക് 11 മണി ആകാറുമ്പോൾ പോയാൽ മതി.. ഇവിടെ നിൽക്കുക ആണേൽ എനിക്ക് വീട്ടി പോയി എന്റെ ലാപ്ടോപ് എടുക്കണം.. പ്രോജെക്ടിന്റെ കുറെ ടൈപ്പ് ചെയ്യാൻ ഉണ്ട്
ഉമ : എന്റെ ലാപ്ടോപ് എടുത്തോ.. റൂമിൽ ഇരുപ്പോണ്ടല്ലോ..