ഞാൻ : ബിസിനസ് അന്ന്.. ഫിനാൻസ് ഉണ്ട് പിന്നെ home made സ്വീറ്സ്.. ഒരു ബേക്കറി പോലെ
അമ്മ : അവൾ മിടുക്കി ആണ്… ഞാൻ തിരക്കി എന്ന് പറയണേ
ഞാൻ : നിക്കേ ഇപ്പോൾ ഒന്നു video കാൾ ചെയ്ത് നോക്കാം..
ഞാൻ അങ്ങനെ അമ്മയെ video കാൾ ചെയ്തു.. ടീച്ചറിന് കൊടുത്തു.. അവർ കുറെ നേരം സംസാരിച്ചു.. ഞാൻ കോഫിയും എടുത്തു ചുമ്മാ പുറത്തോട്ടൊക്കെ ഒന്നു ഇറങ്ങി.. ടീച്ചറും വന്നു
ഞാൻ : ഹാ കിങ്ങിണി കുട്ടിയും വന്നോ
ടീച്ചർ : ഇനി ഇതും പറഞ് കളിയാക്കാല്ലോ..
ഞാൻ : കിങ്ങിണി മോളെ…
ടീച്ചർ : അതുപോട്ടെ.. സാറിനു ഏതാണ്ട് കടയിൽ കേറണം എന്ന് പറഞ്ഞല്ലേ വേറെ വഴി വന്നത് എന്നിട്ട് കടയിൽ കേറിയോ?
ഞാൻ : ഇല്ല
അപ്പോൾ ആണ് ആ കാര്യം ഓർത്തത് തന്നെ
ടീച്ചർ : എന്തെ മറന്നു പോയോ
ഞാൻ : മ്മ്..
ടീച്ചർ,: എടാ കള്ള.. ഉണ്ണി… ഞാൻ 10 വയസ്സ് തികയാതെ കുഞ്ഞു ഒന്നുമല്ല കേട്ടോ.. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്
ഞാൻ : എന്നിട്ടെന്താണാവോ കിങ്ങിണി കുട്ടിക്ക് മനസ്സിലായത്
ടീച്ചർ : നിന്റെ കൂട്ടുകാരുടെ മുന്നിൽ കാണിക്കാൻ വേണ്ടി അല്ലായിരുന്നോ?.
ഞാൻ : പിന്നെ.. ടീച്ചർ ആര് എന്റെ കാമുകിയോ..
ടീച്ചർ : അതൊന്നും എനിക്കരീല്ല… പക്ഷെ എന്റെ പൊന്നു മോനെ.. വേണ്ടാട്ടോ…
ഞാൻ : എന്റെ പൊന്നു ടീച്ചറെ കടയിൽ കേറാൻ മറന്നു പോയതാ..
ടീച്ചർ : മ്മ് ശെരി..
ഞാൻ പിന്നെ അതിനെ കുറിച് പ്രേതേകിച് ഒന്നും പറയാൻ പോയില്ല… കുറച്ചു കഴിഞ്ഞു അവിടുന്ന് ഇറങ്ങി… വീട്ടിൽ എത്തി പതിവുപോലെ എല്ലാം ചെയ്തു കിടന്നുറങ്ങി…. പിറ്റേന്ന് ആയി.. എണീറ്റു ടൈം table എല്ലാം അതുപോലെ ചെയ്തു.. ഞാൻ അങ്ങോട്ട് വരുവാനെ എന്ന് ടീച്ചറിനെ വിളിച്ചു പറഞ്ഞു ബൈക്യും എടുത്തു നേരെ ടീച്ചറിന്റെ വീട്ടിലോട്ട് വിട്ടു….