പിറ്റേന്ന് ആയി…
രാവിലത്തെ കലാപരിപാടികൾ ഒക്കെ കഴിഞ്ഞു ഞാൻ നേരുത്തേ തന്നെ റെഡി ആയി.. ആഹാരം ഒക്കെ കഴിച്ചു ടീച്ചറിന്റെ കാളിന് വേണ്ടി വെയിറ്റ് ചെയ്തു നിന്നു…
കുറച്ചു കഴിഞ്ഞ് ഫോൺ റിങ് ചെയ്തു.. ആശ ടീച്ചർ തന്നെ
ഞാൻ : good morning..
ടീച്ചർ : good morning.. നി ഇറങ്യോ..
ഞാൻ : റെഡി ആയി നിൽക്കുക ആണ്.. ടീച്ചറിന്റെ കാൾ വന്നിട്ട് ഇറങ്ങാം ഡിന്ന് വെച്ച്..
ടീച്ചർ : ok.. ഇറങ്ങിക്കോ… ഞാൻ നിന്റെ വീടെത്താറായി..
ഞാൻ : ok.. വിട്ടോ ഞാൻ എത്തിക്കൊള്ളാം..
ടീച്ചർ : താമസിക്കരുതേ..
ഞാൻ : ഇല്ലാ ഇറങ്ങുക ആണ്
അങ്ങനെ ഫോണും കട്ട് ചെയ്തു.. അമ്മയോട് യാത്രയും പറഞ്ഞു ഞാൻ ഇറങ്ങി… കുറച്ചു മുന്നോട്ട് ചെന്നപ്പോൾ തന്നെ ടീച്ചറിന്റെ കാർ പോകുന്നത് ഞാൻ കണ്ട്. ഞാൻ പുറകെ ഉണ്ട് എന്ന് അറിയിക്കാൻ നീട്ടി രണ്ട് ഹോൺ അടിച്ചു… ടീച്ചറിന് മനസ്സിലായോ എന്തോ…. ടീച്ചറിന് ഒരനക്കവും ഇല്ല.. ഹെൽമെറ്റിന്റെ അടിയിൽ ഹെഡ്ഫോൺ ഉണ്ടായൊണ്ട് ഞാൻ ടീച്ചറിനെ വിളിക്കാൻ തീരുമാനിച്ചു..
Hey siri call teacherootty…..
ടീച്ചറിനുള്ള കാൾ പോയി..
ടീച്ചർ : എന്താടാ ഇറങ്ങി ഇല്ലേ
ഞാൻ : ഞാൻ തൊട്ടു ബാക്കിൽ ഉണ്ടേ.. ഇങ്ങനെ പോയാൽ എപ്പോൾ എത്താനാ?
ടീച്ചർ : ഞാൻ നി കൂടി വരാൻ വേണ്ടി ആണ് പയ്യെ പോയത്..
ഞാൻ : ഞാൻ വരുമ്പോളേക്കും കാർ കൊടുത്തോടായിരുന്നോ?
ടീച്ചർ : അവിടെ ചെന്ന് കംപ്ലയിന്റ് വല്ലോം ഉണ്ടേൽ പറയണ്ടേ.. എനിക്കൊന്നുമാറീല്ല.. നി ആണല്ലോ ഈ കാർ എപ്പോളും എടുക്കുന്നത്