ഞങ്ങൾ ആകെ 33 പേരെ ഉള്ളു ക്ലാസ്സിൽ പിന്നെ ടീച്ചേഴ്സും എല്ലാരേയും കൂട്ടി 36 പേർ.. 52 സീറ്റ് ബസ് ആയോണ്ട് ഇഷ്ടം പോലെ സീറ്റ് കാലി ആണ്.. സൊ ഞാനും ശ്രീയും 3 പേരുടെ സീറ്റിൽ വിശാലമായ ആണ് ഇരിക്കുന്നത്.. ഞങ്ങളുടെ റിലേഷൻഷിപ് ആ ക്ലാസ്സിൽ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഞങ്ങളെ ശല്യപെടുത്താൻ ആരും വരാതെ ഞങ്ങളെ മാത്രം കുറച്ചു ഗ്യാപ് ഇട്ടാൻ ഇരിക്കുന്നത്..
ഡാൻസ് കളിച്ചു കുഴഞ്ഞു എല്ലാവരും അവരവരുടെ സീറ്റിലേക്ക് കയറി പതിയെ ഡ്രൈവർ ചേട്ടൻ പാട്ടിന്റെ സൗണ്ട് ഒക്കെ കുറച്ചു നല്ല melody songs പ്ലേ ചെയ്തു… ഞാനും ശ്രീയും ആദ്യമായി ആണ് ഇത്രെയും അടുത്ത അതും ഒരു night ഫുൾ… പുറത്ത് ചീറി പാഞ്ഞു പോകുന്ന മറ്റു വാഹനങ്ങളുടെ വെളിച്ചം ഒഴിച്ചാൽ ഫുൾ റൊമാന്റിക് വൈബ്.. Melody songs അരണ്ട വെളിച്ചം, പ്രേമിക്കുന്ന പെണ്ണ്, ട്രിപ്പ്, ആഹാ പ്രേമാദം…
കുറച്ചു കഴിഞ്ഞു ശ്രീ എന്റെ തോളിലേക്ക് ചാരി കിടന്നു ഒരു കൈ കൊണ്ട് എന്റെ കയ്യിൽ ചുറ്റി പിടിച്ചു മറു കൈ കൊണ്ട് എന്റെ കൈപ്പതിയിൽ വിരലുകൾ കോർത്തു വെച്ചു.. എന്തോ ആലോചിച്ചു അവൾ കിടന്നു
ഞാൻ : ഡീ എന്താ ആലോചിക്കുന്നത്?
ശ്രീ : ഒന്നുല്ല
ഞാൻ : ഇനി വെറും കുറച്ചു ദിവസങ്ങൾ കൂടി അല്ലെ ഉള്ളു നമ്മുടെ കോളേജ് ലൈഫ്
ശ്രീ : അതെ.. പിന്നെങ്ങനെയാ നമ്മുടെ കാര്യം..
ഞാൻ : നമ്മുടെ കാര്യം എന്താ.. എക്സാം കഴിഞ്ഞ് ഞാൻ ഏതേലും ജോബ് സെറ്റ് ആക്കും..
ശ്രീ : നിനക്ക് ബിസിനസ് നോക്കി നടത്തിക്കൂടെ