ഇപ്പോൾ ഞങ്ങൾ പോകുന്നത് റിസോർട്ടിലേക്ക് അല്ല ആശ്രമത്തിലേക്ക് ആണ്. ഓഫീസിലെ ആൾ ഞങ്ങളുടെ സാധനങ്ങൾ അവിടെത്തെ ആളുകളെ കൊണ്ട് വണ്ടിയിൽ കയറ്റി ഞങ്ങളെ ആശ്രമത്തിലേക്ക് കൊണ്ട് പോയി.
ഇവിടേക്ക് വന്നതിന് ഒരു കാര്യം ഉണ്ട്. അമ്മയുടെ വയസ്സ് കൂടി വരുകയാണ്. അതുകൊണ്ട് തന്നെ അമ്മയുടെ ശരീരവും മനസ്സും കൂടുതൽ ശക്തി പെടുത്താൻ ആണ് ഇങ്ങോട്ട് കൊണ്ട് വന്നത്. ഇത് അവിടെത്ത് ബ്യൂട്ടിപാർലർ ഓണർ തന്ന അഡ്രസ് ആണ്. ഇവിടെ ആളുകളുടെ ശരീരം ചെറുപ്പം ആകാൻ സഹായിക്കുന്നു. അതുപോലെ മനസ്സ് കൂടുതൽ വികാസം പ്രാപിക്കുകയും ചെയ്യുന്നു. അതിനുള്ള ഒരു 7 ദിവസം പരിപാടി ആണ് എന്നും അവർ പറഞ്ഞു. അങ്ങനെ ആണ് അമ്മയെ ഇങ്ങോട്ട് കൊണ്ട് വരുന്നത്.
അങ്ങനെ അവിടേക്ക് ഒരു ലേഡി സന്യാസി വന്നു. ആ ലേഡി അവിടെത്തെ ഡോക്ടർ ആണ്. അവിടെ പാവങ്ങൾ ആയ ആളുകളെ ഫ്രീ ആയി ചികിൽസിക്കുകയും താമസിക്കുകയും ചെയ്യുന്നു. പിന്നെ ഇവിടെ ഉള്ള ആളുകൾ എല്ലാം സന്യാസികൾ ആണ്. അത്കൊണ്ടാണ് ഇതിനെ ഹോസ്പിറ്റൽ എന്ന് വിളിക്കാതെ “ആശ്രമം” എന്ന് വിളിക്കുന്നത്.
ലേഡി: വെൽക്കം, സാർ. (അവർ ഇംഗ്ലീഷ് ആണ് പറയുന്നത്. അത് മലയാളത്തിൽ ആക്കുന്നു). സാർ വിളിച്ചപ്പോൾ തന്നെ എല്ലാം റെഡി ആക്കിയിട്ടുണ്ട്.
ഓഫീസിലെ ആൾ: എന്നാൽ സാർ, ഞാൻ പോകട്ടെ.
ശ്യാം: ആ, താങ്ക്സ് മാൻ. പിന്നെ ഞാൻ വിളിക്കുമ്പോൾ വരണം.
ഓഫീസിലെ ആൾ: ഒക്കെ സാർ.
ലേഡി: വരു മാഡം, വരൂ. സാർ, മാഡത്തിന് 7 ദിവസത്തെ ചികിത്സ ആണ്.
അമ്മ: എന്ത് ചികിത്സ?
ലേഡി: മാഡം പേടിക്കണ്ട. ചികിത്സ അല്ല ഇത്. ശരീരവും മനസ്സും ചെറുപ്പം ആകുന്ന ഒരു വിദ്യ.