ഞാൻ ആകെ പേടിച്ചു. എന്താ പറയേണ്ടത് എന്നറിയാതെ വേഗം ബാത്ത്‌റൂമിൽ കയറി കരഞ്ഞു. കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ധൈര്യം വന്നു. എല്ലാം വരുന്ന വഴിക്ക് കാണാം എന്ന് വിചാരിച്ചു. അങ്ങനെ കുളി കഴിഞ്ഞ് ഫുഡ് കഴിക്കുന്ന ടേബിലിൻ്റെ അടുത്തേക്ക് പോയി.
അവിടെ എല്ലാവരും ഉണ്ടായിരുന്നു. ഞാൻ പേടിച്ചു പേടിച്ചു ശ്യാമിൻ്റെ അടുത്ത് പോയി നിന്നു.
അമ്മുമ്മ: മോളെ, എന്താ ഒരു ടെൻഷൻ? മുഖം ആകെ വിഷമം പോലെ.
ഒന്നും ഇല്ല അമ്മുമ്മേ, അത്..
“എന്താ ഗീതേ? കാര്യം പറ” ശാലു ചേച്ചി ചോദിച്ചു.
“അത്.. ഇന്നലെ ഞങ്ങൾ അദ്ദേഹത്തിൻ്റെ പാർടിക്ക് പോയിരുന്നില്ലേ.”
ശാലു: അവിടെ വച്ച് എന്തെങ്കിലും ഉണ്ടായോ?
“ഏയ്യ് ഒന്നും ഉണ്ടായില്ല. പക്ഷേ, അവർ..”
ശാലു: നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.
“അവർ ഞങ്ങൾക്ക് ആയി ഒരു ഹണിമൂൺ പ്ലാൻ ചെയ്തു. നാളെ പോകണം.” ഞാൻ പെട്ടെന്ന് പറഞ്ഞു നിർത്തി.
ശാലു: ഇത് ആയിരുന്നോ കാര്യം. ഇത് ഇങ്ങനെ പേടിക്കാതെ പറയണം.
അച്ഛൻ: ഇത് നടക്കില്ല. അവളെ എവിടയ്ക്കും ഞാൻ പറഞ്ഞ് അയക്കില്ല.
പെട്ടെന്ന് എല്ലാവരും നിശബ്ധരായി.
ശ്യാം: ഞാൻ എൻ്റെ ഭാര്യയെ കൊണ്ട് പോകുന്നതിന് അച്ഛൻ്റെ അനുവാദം വേണ്ടാ.
അമ്മൂമ്മ: അതല്ല മോനെ, നമ്മുടെ വീട്ടിൽ നിന്ന്..
ശ്യാം: അമ്മൂമ്മ, ഞാൻ മുൻപേ പറഞ്ഞതാണ്. എനിക്ക് അമ്മയെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നില്ല എന്ന്. എന്നിട്ട് അമ്മുമ്മ എന്നെ നിർബന്ധിച്ചു. അപ്പോൾ ഞാൻ ഒരു കാര്യം പറഞ്ഞു. ഈ മൂന്ന് വർഷം ഞങ്ങളുടെ ജീവിതത്തിൽ ആരും വരില്ല എന്ന്. എന്നിട്ട് ഇപ്പോൾ.