ശ്രീജേഷ് :എന്താണ് എൻ്റെ ഭാര്യയ്ക്ക് ഒരു മൈൻഡ് ഇല്ലാത്തത് ?
റിനി :ഓഹ് ഞാൻ മൈൻഡ് ചെയാത്തതാണ് ഇപ്പോൾ പ്രശനം
ശ്രീജേഷ് :അതേല്ലോ എന്താ മുഖം കടന്നാൽ കുത്തിയത് പോലെ ഇങ്ങനെ വെച്ചിരിക്കുന്നത്
റിനി :ഒന്നും ഇല്ല മാറിക്കെ എനിക്ക് ഒരുപാട് പണിയൊണ്ട് പ്രാതൽ കാലാക്കി വേഗം കൊടുത്തു വിടണം. ഏതേലും പണിക്കാർ ഇപ്പോൾ വരും
ശ്രീജേഷ് :ശാ ഒന്ന് നിക്കടീ അവളുടെ ഒരു പണി.എന്താ നിൻ്റെ പ്രശ്നം.അത് പറ
അപ്പോളേക്കും പണിക്കാരി പുറത്തു വന്നു അവളെ വിളിച്ചു .അവൾ വേഗം പുറത്തേക്ക് നോക്കി അവർക്കുള്ള ആഹാരം കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി എന്നിട്ട് ഒരു പത്രവും എടുത്ത് ശ്രീജേഷിനെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾക്കൊപ്പം തൊടിയിലേക്ക് പോയി.
ശ്രീജേഷും ഫോണും എടുത്ത് അവരുടെ പുറകെ പോയി.റിനിയെ പറമ്പിൽ കണ്ടപ്പോൾ ജനാർദ്ദനൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ കർക്കശക്കാരനായ കാരണവരായും അമ്മായിഅച്ഛനായും റിനി ഭയഭക്തി ബഹുമാനമുള്ള പാതിവൃത്തയായ മരുമകളായും അവരുടെ മുന്നിൽ അഭിനയിച്ചു .
അവിടെ വെച്ചും പിടികൊടുക്കാഞ്ഞ റിനിയേ ചുറ്റി പറ്റി നിന്നിട്ട് ശ്രീജേഷ് അവിടെ നിന്നും പോയി. രാത്രി കിടക്കാൻ നേരമാണ് ശ്രീജേഷിന് റിനിയേ കൈയിൽ കിട്ടുന്നത്.അപ്പോളും തണുപ്പൻ മട്ടിൽ തന്നെ ആയിരുന്നു അവളുടെ മനോഭാവം.ഒടുവിൽ സഹികെട്ട് ശ്രീജേഷ് ചോദിച്ചു.
ശ്രീജേഷ് :എന്താ നിനക്ക് ശരിക്കും പ്രെശ്നം രാവിലെ തൊട്ട് കാണുന്നതാ പറ നിനക്ക് എന്താ പറ്റിയത്