അതാ സമയത്ത് തന്നെ പറഞ്ഞു കൂടായിരുന്നോ ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണ്ട പേപ്പറാ… ചെയർമാൻ വായിൽ നിന്ന് എന്തെങ്കിലും കേൾക്കണം ഈശ്വരാ…
ചെയർമാൻ….അച്ഛന്..
മാഡം… ഒരു കാര്യം ചെയ്യാം ഞാൻ മേടത്തിന് വീട്ടിലേക്ക് വന്നിട്ട് കംപ്ലീറ്റ് ചെയ്യാം…
അതിനു ചെയർമാനെ നിനക്ക് എങ്ങനെ പരിചയം?..
അത്…
ഓക്കേ..എനിവേ… ഇന്ന് രാത്രി എങ്ങനെയെങ്കിലും അതിന്റെ റിപ്പോർട്ട് എനിക്ക് അയച്ചിരിക്കണം… യു ഗെറ്റ് മി?..
ഒക്കെ മാം…
അതും പറഞ്ഞ് അവിടുന്ന് സ്കൂട്ടായി…
ഞാമെല്ല കോളേജിന്റെ കെട്ടിടത്തിൽ നിന്നിറങ്ങി ബൈക്ക് ബൈക്ക് സ്റ്റാർട്ടാക്കി…
ഞാൻ സമയം നോക്കി…
ഓ…മൂന്നു മണിയാവുമ്പോൾ പോകുന്നേ ഉള്ളൂ…
സമയമുണ്ട്…
ഡാ അളിയാ….
ഞാൻ തിരിഞ്ഞുനോക്കി…
ദാണ്ടെ അവിടെ ജിത്തു…
കുറച്ചു ദൂരത്തായി ആര്യയും ഉണ്ട്.. കളർ ഡ്രെസ്സിൽ…
എന്താടാ… ഞാൻ വണ്ടി ഓഫാക്കി…
അളിയ.. ചെറിയ പ്രശ്നമുണ്ട്…
വളച്ചുകെട്ടില്ലാതെ കാര്യം പറയടോ…
ആര്യക്ക് കുറച്ച് ഇമ്പോർട്ടന്റ് ആയ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…
ആയിക്കോട്ടെ ആരെങ്കിലും വേണ്ടെന്നു പറഞ്ഞോ…
അവൾക്ക് ആരെങ്കിലും കൂടെ പോണമെന്ന്…
പിന്നെ നീ എന്തിനാടാ കുട്ടിയെ ഇവിടെത്തന്നെ നിൽക്കുന്നത്.. കൂടെ പൊക്കുടേ…
എടാ ഒന്നാമതായി അറ്റന്റൻസ് കുറവാ..പിന്നെ എനിക്ക് പ്രാക്ടീസ് ഉണ്ട്…
അപ്പോൾ നീയൊന്ന്…
ഞാൻ :എന്തോ…എങ്ങനെ…
ജിത്തു : എടാ കാല് പിടിക്കാ ചതിക്കരുത്…
ഞാൻ : വേറെ വേറെ ആരെ വേണമെങ്കിലും കൂട്ടിക്കൊണ്ടുപോകാം..പക്ഷെ ഇവളെ…
ഇത് കേട്ടപ്പോൾ അവളുടെ മുഖത്തെ മാംസാപേശികൾ വലിഞ്ഞു കയറി…
അവൾ ദേഷ്യത്തോടെ..