ഞാനിനി എങ്ങോട്ടാ പോകണ്ടേ? എന്തേ നിന്റെ ക്ലാസ്സിൽ തന്നെയല്ലേ ഞാൻ ഇരികണ്ടത്…
അതും ശരിയാണല്ലോ…
ഹാ..ഇതും കടന്നു പോകും…
ക്ലാസിന്റെ ബെല്ലടിച്ചു…
ഞാൻ എന്റെ ക്ലാസ്സിൽ കയറി… എക്കണോമിക്സിന്റെ ക്ലാസ്സ് തുടങ്ങി…
ഞാനും ജിത്തുവും ക്ലാസ്സിന്റെ ബാക്ക് ബെഞ്ചിൽ തന്നെയാ ഇരിക്കുന്നത്…
നമ്മുടെ ക്ലാസ്സിൽ എക്കണോമിക്സ് എടുക്കുന്നത് രമ്യ മേട മാണ്… ഒരു 28-29 വയസ്സ് കാണും…പുള്ളിക്കാരിയുടെ ഭർത്താവ് ഇതേ കോളേജിൽ തന്നെ പ്രൊഫസറാണ്… അവർക്ക് മക്കള് ഇല്ല ..
ചന്ദന നിറവും, പനങ്കുലപോലത്തെ മുടിയും, പിന്നെ ചുവന്ന പൊട്ടും തൊട്ട് ക്ലാസ്സിലേക്ക് വരുന്നത് കണ്ടാൽ.. സ്വർഗം….
ജിത്തു : എടാ ഒരു സംശയം…
ഞാൻ : ഇപ്പത്തന്നെ ചോദിക്കണോ..
ജിത്തു:ആ..
ഞാൻ : എന്നാ പോരട്ടെ..
ജിത്തു : ഈ രമ്യയുടെ എങ്ങനെയാ അയാളെ കെട്ടിയത്?
ഞാൻ : പിന്നെ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയാണ് നമ്മൾ ഒന്ന് അടിമുടി നോക്കിയാൽ മതി..
അവനെ ഒന്ന് അടിമുടി നോക്കികൊണ്ടൊന്ന് പറഞ്ഞു…
ജിത്തു: നീയും ആര്യയും തമ്മിൽ എങ്ങനെ കമ്പനി ആയോ…
ഞാൻ :അതിന് നമ്മൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ?
ജിത്തു: ആരെയൊക്കെ നിന്റെ കാര്യം അവളോട് പറയുമ്പോൾ നല്ല ദേഷ്യം ആയിരുന്നു… പിന്നെ പെട്ടെന്ന് അത് മാറി.. അതെങ്ങനെ?…
ഞാൻ : അത് നമ്മൾ തമ്മിലുള്ള തെറ്റിദ്ധാരണ മാറിയത..
പെട്ടെന്ന്..
ബാക്ക്ബെഞ്ച്..two of you stand up..
ടീച്ചറുടെ ഉണ്ടക്കണ്ണുകൾ നമ്മളെയാണ് നോക്കുന്നത് തന്നെ മനസ്സിലാക്കി നമ്മൾ എഴുന്നേറ്റു…
അവിടെ തന്നെ ജിത്തുവിനെ തല്ലാനുള്ള ദേഷ്യത്തോടെ നോക്കി…