എന്റെ മനസ്സിൽ ഒരു ചിരി വിടർന്നു…
അച്ഛന്റെ കണക്കുകൾ എല്ലാം ചെയ്തു തീർത്തിട്ട് ഞാൻ വേഗം കോളേജിന് പോകാനായി തയ്യാറെടുത്തു…
ഞാൻ എന്റെ ബുള്ളറ്റും എടുത്ത് കോളേജിലേക്ക് വിട്ടു…
കോളേജിൽ എത്തിയ ഞാൻ…
ടാ കേശു…
ഞാൻ തിരിഞ്ഞുനോക്കി…
ജിത്തു…എന്റെ ചങ്ക് ബഡ്‌ഡി… കൂടെ അവന്റെ ഗേൾഫ്രണ്ട് ആര്യയും ഉണ്ട്…
എന്താടാ ചെറുക്കാ…
മറ്റന്നാൾ മാച്ചുണ്ട്…ഓർമയില്ലേ…
കഴിഞ്ഞ ആഴ്ച എന്തായിരുന്നു നിനക്ക് ഓർമ്മയുണ്ടായിരുന്നോ?…
എന്ത്?…
ആര്യയുടെ മുഖത്തെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു…
നിന്റെ കാതലിയുടെ ബര്ത്ഡേ…
അത് കേട്ടതും തന്റെ അന്ത്യമടുത്തു ഭാവത്തോടുകൂടി ആര്യയെ നോക്കി…
നിലം ചവിട്ടിക്കൊണ്ട് അവൾ തിരിച്ചു പോയി…
ആരു…
പോടാ പട്ടി….
അവൾ കണ്ണിൽ നിന്നു മറഞ്ഞു പോയതോടെ ജിത്തു…
ദുഷ്ടാ…
അത് ശരി. ഇപ്പോൾ ഞാൻ ആയോ ദുഷ്ടൻ…
അവളുടെ ആണെന്ന് പറഞ്ഞു ഗിഫ്റ്റ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞു… നീ ചെയ്തോ… ആകെ ഒരു ചങ്കാണെന്ന് വിചാരിച്ച് ഇതിന് ചുക്കാൻ പിടിച്ച് എന്നോട് തന്നെ പറയണം ഇതൊക്കെ…
അവനൊന്നും മിണ്ടാതെ നിന്നു..
അവളുടെ ബര്ത്ഡേയുടെ തലേന്ന് നീയെന്ന ചെയ്തെ..
കൂട്ടുകാരുടെ കൂടെ ട്രിപ്പിന് പോയി…ഗോവക്ക്…
ബെസ്റ്റ്… ഗിഫ്റ്റ് കൊടുക്കാൻ എന്ന് പറഞ്ഞാൽ നീ എന്റെ അടുത്ത് നിന്ന് മേടിച്ച 10000 രൂപയോ….
വെള്ളമടിച്ചു…
ഒരു ഇളിച്ച ഭാവത്തോട്ട് കൂടി അവൻ…
എന്നാലും എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല നിന്റെ എന്തോന്ന് കണ്ടിട്ട അവൾ പ്രേമിക്കുന്നെ..
എന്റെ ഈ ബോഡി…ക്യാരക്ടർ…😌
എന്റെ പൊന്നു മോനെ കൺമുന്നിന്ന് പോ…
എന്റെ വായിൽ നിന്ന് വല്ലതും വന്നു പോവും…