ഞാൻ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ… ഒരു കാര്യം ഇങ്ങനെ മനസ്സിലേക്ക് ഓടിവന്നു…
ആര്യ…ബിലേറ്റഡ് ഹാപ്പി ബർത്ത് ഡേ…
താങ്ക്യൂ…
ജിത്തു ഗിഫ്റ്റ് തന്നില്ലേ…
ജിത്തുവിന്റെ കാര്യം വന്നപ്പോൾ അവളുടെ മുഖം കറുത്തു….
അവന്റെയൊക്കെ കാര്യം പറയാതിരിക്കുന്നെയ ഭേദം…. എന്ത് കണ്ടിട്ടാണ് അവന ഇഷ്ടപ്പെട്ടു പോയെ…
അപ്പ അവനെന്റെ കൈയിൽ നിന്ന് വാങ്ങിയ പൈസയോ 😈?
ഞാനറിഞ്ഞു കൊണ്ട് ഞാൻ കാര്യമാ അവളുടെ മുന്നിൽ അവതരിപ്പിച്ചു…
ഒരു ഞെട്ടലോടു കൂടി അവളെ ചോദിച്ചു . എന്ത് പൈസ???
ശേ…പറയണ്ടായിരുന്നു… ഗിഫ്റ്റ് എന്ന് പറഞ്ഞിട്ട് അവൻ 10000 രൂപ വാങ്ങിച്ചിരുന്നു…
അതും കൂടി കേട്ടപ്പോ അവൾക്കു ദേഷ്യം വല്ലാതെ കൂടി…
നായിന്റെ മോൻ…
അവന്റെ കാമുകിക്ക് അവനെ കുറിച്ച് ഒരു മോശ ഇമേജ് ഉണ്ടാക്കിയപ്പോൾ ഒരു മനസുഖം….
ഞാൻ പെട്ടെന്ന് അവളുടെ മുന്നിൽ ഒരു ബോക്സങ് നീട്ടി…
എന്താ ഇത്…
തുറന്നു നോക്ക്….
അവളത് തുറന്നു….
ഒരു ഹാർട്ട് ഷേപ്പ് നെക്‌ളേസ്….
ഒരു ഞെട്ടലോടെ…
ഇത്….
എന്റെ വക ഒരു പിറന്നാൾ സമ്മാനം…
എത്ര ഇതിന്…
ഗിഫ്റ്റിന് വില ചോദിക്കാൻ പാടില്ല എന്നറിഞ്ഞു കൂടെ?? അല്പദേഷ്യത്തോടുകൂടി ഞാൻ പറഞ്ഞു..
എന്നാലും എന്റെ ഒരു സമാധാനത്തിന് വേണ്ടി…
ഒന്നു ഊഹിക്ക്…
500…
പോര..
1000…
മും.. ഹും…😌..
2000…
അല്ല…
പിന്നെ…
ഞാനെന്റെ ഫോണിൽ ഓൺലൈനിൽ ഓർഡർ ചെയ്ത റെസിപ്റ് കാണിച്ചു കൊടുത്തു…
അവളുടെ കണ്ണു തള്ളി…
50000 മോ… നിനക്ക് വട്ടാണോ…
ഞാൻ ചിരിച്ചുകൊണ്ട്…
ആണെന്ന് കൂട്ടിക്കോ..
അവിടെ കണ്ണു കലങ്ങാൻ തുടങ്ങി.. എന്തിനാ ഇത്…
നീയെന്റെ അടുത്ത സുഹൃത്തായതുകൊണ്ട്…