വേഗം വീട്ടിലെത്താൻ വേണ്ടി അവൾ സണ്ണിച്ചൻ്റെ തേയില തോട്ടത്തിൽ കയറി. അത് വഴി കയറി പോയാൽ രണ്ടു വളവു കഴിഞ്ഞാൽ പിന്നെ സരസ്വതിയമ്മയുടെ വീടാണ്. വേഗത്തിൽ മൃദുലയോടി. കുറച്ചു ദൂരം ചെന്നപ്പോൾ ദൂരെ സണ്ണിച്ചൻ്റെ ഔട്ട് ഹൌസ് കണ്ടു.
മൃദുല ഔട്ട് ഹോസ്സിനു മുമ്പിലെത്തിയപ്പോൾ സണ്ണിച്ചൻ്റെ കാർ അയാളുടെ ഔട്ട് ഹൌസിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. പക്ഷേ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. കാർ ഇവിടെ കൊണ്ട് വന്നിട്ടിട്ട് അയാൾ എവിടെ പോയി?
ഗേറ്റിനു മുകളിലുള്ള കൈയ്യാലയിൽ പിടിച്ച് മൃദുല അപ്പുറത്ത് ചാടി, വീടിനു മുറ്റത്തു കയറി. പക്ഷേ കാർ പോർച്ചിൻ്റെ ഷട്ടർ പൂട്ടിയിട്ടില്ല. മറന്നതാവും. മൃദുല പോർച്ചിലേക്ക് നോക്കിയപ്പോൾ അതിനുള്ളിൽ ഒരു കാർ കിടപ്പുണ്ട്. അവൾ പോർച്ചിലേക്ക് കയറി. വീടിൻ്റെ വാതിലും, ജനലും അടച്ചിട്ടിരിക്കുന്നു.
അവൾ അടുക്കള വശത്തു വന്നു നോക്കി. അടുക്കള വാതിൽ തുറന്ന് കിടക്കുന്നു.
“സാർ തോട്ടത്തിൽ പോയതായിരിക്കും, അതാണ് വാതിൽ തുറന്നിട്ടിട്ടു പോയത്,” മൃദുല മനസിലോർത്തു.
അകത്തു നിന്നും ചെറിയ അപശബ്ദങ്ങൾ! അവൾ പതിയെ വാതിൽ തുറന്ന് അകത്തു കയറി. അടുക്കളയിലെ പാത്രമെല്ലാം ചിന്നി ചിതറി കിടക്കുന്നു. നിലത്തെല്ലാം ചെറിയ വെള്ളത്തുള്ളികളും, അതിനെല്ലാം വല്ലാത്തയൊരു മണവുമുണ്ട്. ഫ്രിഡ്ജിന് മുകളിൽ കാലിയായ രണ്ടു ഐസ്ക്രീം പാത്രം, അതിൻ്റെ അടപ്പു തറയിൽ കിടക്കുന്നു.
മൃദുല ഡൈനിംഗ് റൂമിലേക്ക് കയറി. ടേബിളിൽ ഒരു ഹാൻഡ് ബാഗ് വച്ചിരിക്കുന്നു. അതിനടുത്തു തന്നെയൊരു സ്വർണ്ണ വച്ചും! അവൾ ഹാളിലേക്ക് ചെന്നു നോക്കിയപ്പോൾ!!!