” sorry ഡാ ഞാൻ നിന്നോട് ചോദിക്കാതെ അങ്ങനെ പറഞ്ഞത് ദേഷ്യം ആയോ… ”
” നീ എന്താ പെണ്ണെ ഇങ്ങനെ ഒക്കെ പറയുന്നത്. നീ എന്തിനാ എന്നോട് ചോദിക്കുന്നത്. പിന്നെ അവൾ വീട്ടിൽ വന്നു നിന്നാൽ എനിക്കു കുറച്ചു ബുദ്ധിമുട്ട് തോന്നുമായിരിക്കും.. എനിക്കു അങ്ങനെ ശീലം ഇല്ലല്ലോ… പിന്നെ അവളും ഒട്ടും ok ആയിരിക്കില്ല…. ”
” ഡാ ഞാൻ ഒരു കാര്യം പറയട്ടെ ”
” എന്താ ഒരു മുഖവുര ഒക്കെ നീ കാര്യം പറ ”
” അന്ന് നമ്മൾ അവളെ വിളിച്ചില്ലേ അതിന് ശേഷം അവൾ എന്നെ വിളിച്ചു. ഞാൻ എല്ലാം അവളോട് പറഞ്ഞു.. നടന്നേതെല്ലാം…. നീ പറഞ്ഞിട്ടല്ലേ ഞാൻ അന്ന് അവളെ വിളിച്ചത്…. അതും പിന്നെ അവൾ സംസാരിക്കുന്നത് കേട്ടിട്ട് നീ പറഞ്ഞില്ലേ അവൾക്ക് ഇപ്പോഴും എന്നോട് ഇഷ്ടം ഉണ്ടെന്ന് അതും. ഒക്കെ പറഞ്ഞു….. ”
” 😂😂😂 എടീ കള്ളി എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ ”
” ഡാ നീ വഴക്ക് പറയരുത്… നിന്റെ വീട്ടിൽ നിക്കാമെന്ന് ഞാൻ അവളെ കൊണ്ട് സമ്മതിപ്പിച്ചായിരുന്നു.. ”
” 😳😳 ഡീ കോപ്പേ ഞാൻ കരുതി നീ വെറുതെ പറഞ്ഞതാണെന്ന്… നീ serious ആയിരുന്നോ… ”
” ഡാ sorry നീ പിണങ്ങല്ലേ.. നിനക്ക് ok ആയിരിക്കുമെന്ന് കരുതി ആണ് ഞാൻ അവളോട് പറഞ്ഞത്. നിന്നോട് ചോദിക്കാൻ ആണ് ഞാൻ കുറെ വിളിച്ചത്….. സാരമില്ല. നിന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടെന്ന് ഞാൻ പറയാം ”
” ഞാൻ എന്തിനാ മോളെ നിന്നോട് പിണങ്ങുന്നത്… നീ എന്നോട് ചോദിക്കേണ്ട കാര്യമൊന്നും ഇല്ല. വെറുതെ പറഞ്ഞതാണെന്നാ ഞാൻ കരുതിയത്. ശരിക്കും ആണെന്ന് അറിഞ്ഞപോ ഒന്ന് ഷോക്ക് ആയി അത്രേ ഉള്ളൂ…. സാരമില്ല അവൾ വരട്ടെ… അവൾക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ എത്ര ഫ്രണ്ട് ന്റെ റൂമിൽ പോകാം…. എന്തായാലും നിനക്കും അവളെ കാണണം എന്നില്ലേ…. അവൾ വന്നിട്ട് ബാക്കി നോക്കാം … എന്നാ അവൾ വരുന്നത് “