ബീരാൻ നിലത്തിട്ട ബെഡിലേക്കിരുന്നു..
നസീമ എല്ലാം മേശപ്പുറത്ത് തന്നെ വെച്ച് ബെഡിലേക്ക് കയറി..പിന്നെ ബീരാന്റെ മടിയിൽ തല വെച്ച് ചെരിഞ്ഞ് കിടന്നു..
“ ഇക്കാ… നമ്മളെപ്പഴാ മടങ്ങിപ്പോവുന്നേ… ?”
നസീമ അയാളുടെ മുഖത്തേക്ക് നോക്കി..
“ എപ്പഴാ എന്റെ മുത്തിന് പോണ്ടേ…
നീ പറ… അപ്പോ പോകാം…”
“ ഇക്കാ… എനിക്ക്… എനിക്ക്… പോവാനേ തോന്നുന്നില്ല ഇക്കാ…”
അവളുടെ തൊണ്ടയിടറിയത് ബീരാന്റെ നെഞ്ചിലാണ് കൊണ്ടത്..
“ നസീ… നിന്നെ വിടാൻ ഇക്കാക്കും തോന്നുന്നില്ലെടീ… “
“പിന്നെ… പിന്നെ നമ്മളെന്താ ഇക്കാ ചെയ്യാ…?.””
നസീമ തേങ്ങിപ്പോയി..
പിരിയാവാനാവാത്തവിധം തങ്ങളുടെ ഹൃദയങ്ങൾ അടുത്തെന്ന് രണ്ടാൾക്കും ബോധ്യമായി..
“ നസീ… നീ ഇവിടെ നിൽക്കുമെങ്കിൽ… ഈ വീട്… ഇത് ഞാൻ..നിനക്കെഴുതിത്തരാം…
ഇതാണ് ഈ ഇക്കാന്റെ നിനക്കുള്ള സമ്മാനം…”
ചിന്തിച്ച്,ആലോചിച്ച് തന്നെയാണ് ബീരാനത് പറഞ്ഞത്..
നസീമ ശ്വാസം നിലച്ചത് പോലെ തലയുയർത്തി അയാളുടെ മുഖത്തേക്ക് വിശ്വാസം വരാതെ നോക്കി..
പിന്നെ മുളന്തണ്ട് ചീന്തും പോലെ പൊട്ടിക്കരഞ്ഞ്കൊണ്ട് അയാളുടെ തല പിടിച്ച് താഴ്ത്തി അയാളുടെ ചുണ്ടുകൾ കടിച്ചീമ്പി..
(അവസാനിച്ചു…)
സ്നേഹത്തോടെ സ്പർബർ❤️..