“എടാ ബിബിനെ, ആ മെഡിക്കല്‍ ഷോപ്പിൽ ഒന്ന് നിര്‍ത്തിക്കെ.” കുറച്ച് മുന്നിലായി റോഡ് സൈഡിൽ കണ്ട മെഡിക്കല്‍ ഷോപ്പിനെ ചൂണ്ടി ഞാൻ പറഞ്ഞു.
“മെഡിക്കള്‍ ഷോപ്പിൽ എന്തിനാ?” ബൈക്ക് സ്ലോ ചെയ്തു കൊണ്ട് അവന്‍ ചോദിച്ചു.
“മൂന്ന് നാല് ദിവസമായി എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ശെരിക്കും വിശ്രമം കിട്ടാത്ത കൊണ്ടാവും ശരീരത്തിന് എന്തോ അസ്വസ്ഥത പോലെ… പിന്നെയും ഉറക്കം കിട്ടാത്ത കൊണ്ട് തലയ്ക്ക് ഭാരവും തലവേദനയുമുണ്ട്. അതുകൊണ്ട് ഒന്നോ രണ്ടോ ഉറക്ക ഗുളിക വാങ്ങണം. അതും കഴിച്ച് ഇന്നെങ്കിലും ലോകം മറന്ന് എനിക്ക് ഉറങ്ങണം.” ഞാൻ പറഞ്ഞു.
“അയ്യോ ആന്റി, ഉറക്ക ഗുളിക കഴിക്കുന്നത് അത്ര നല്ലതല്ലേ.നമുക്ക് ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കാണിക്കാം.” അവന്‍ തിടുക്കത്തിൽ പറഞ്ഞു.
“ഡോക്ടറൊന്നും വേണ്ട. നി ഇവിടെ നിർത്തിക്കൊ.”
അവന്‍ മനസ്സില്ലാമനസ്സോടെ മെഡിക്കൽ സ്റ്റോറിന് മുന്നില്‍ ചെന്ന് വണ്ടി നിർത്തി.
“ബിബിച്ച എനിക്ക് പ്ലംസ് വേണം.” മെഡിക്കല്‍ ഷോപ്പിനടുത്തുള്ള ബേക്കറിയിൽ ഉണ്ടായിരുന്ന പ്ലംസ് കണ്ടിട്ട് മോള് ബിബിനോട് പറഞ്ഞു.
“ആദ്യം മമ്മിക്ക് ഗുളിക വാങ്ങാം. അതുകഴിഞ്ഞ് ബേക്കറിയിൽ കേറാം.”
“ഓക്കെയോക്കെ ബിബിച്ച.”
മെടിക്കല്‍ ഷോപ്പിലുള്ള ആളിനോട് കാര്യം പറഞ്ഞ് രണ്ട് ഉറക്ക ഗുളിക ഞാൻ വാങ്ങി. ഗുളിക കുറിച്ച് ബിബിൻ അയാളോട് കാര്യങ്ങൾ ചോദിച്ചു.
വല്ലപ്പോഴും ഒരു ഗുളിക കഴിച്ചിട്ട് ഇറങ്ങുന്നതിൽ പ്രശ്നമൊന്നും ഇല്ലെന്ന് അയാൾ പറഞ്ഞ ശേഷമാണ് അവന്റെ കറുപ്പിച്ച് വച്ചിരുന്ന മുഖം നേരെയായത്.