“ കുറച്ചു കൂടി കഴിഞ്ഞു വിട്ടാൽ മതിയായിരുന്നു പഠിക്കാൻ… എനിക്ക് കണ്ട് കൊതി തീർന്നില്ല ഇവനെ… “ അവളവനെ തന്നോട് ചേർത്ത് പിടിച്ചു…
“ അവൻ വൈകിട്ട് ഇങ്ങ് വരും സരസ്വതി… പഠിത്തം മുടക്കണ്ട… “ കേശവൻ അതും പറഞ്ഞ് തൻെറ മുറിയിലേക്ക് പോയി… അവർ മുകളിലേക്കും…
അവൻ പോകുന്ന വിഷമത്തിലായിരുന്നു സരസ്വതി… അന്ന് കണ്ണനെ പിന്നെ ഒന്നും ചെയ്തില്ല അവൾ… രണ്ടു തവണ പാല് കറന്നതല്ലേ… അവളുടെ താരാട്ടിൽ അവൻ പെട്ടെന്ന് അലിഞ്ഞുറങ്ങി…
അടുത്ത ദിവസം രാവിലെ തന്നെ കണ്ണനെ എണീപ്പിച്ച് പ്രഭാതകൃത്യങ്ങൾ നടത്തിച്ചു സരസ്വതി… 9 മണിക്ക് നീല പാൻറ്സും ചന്ദന കളർ ഷർട്ടുമിട്ട് കണ്ണൻ പോകാനൊരുങ്ങി… കേശവൻ വരാന്തയിൽ നിന്ന് കണ്ണനെ വിളിച്ചു പോകുവാനായി… അപ്പോൾ സരസ്വതി കയ്യിൽ ചോറുംപൊതിയും ചീപ്പുമായി ഓടി വന്നു… അതവൾ കേശവൻെറ കയ്യിലുള്ള കണ്ണൻെറ തോൾസഞ്ചിയിലേക്കിട്ടു…
“ ഏട്ടാ… ഞാനവൻെറ മുടിയൊന്ന് ചീകട്ടെ… ഒന്ന് നിൽക്കണേ… “ സരസ്വതി അതു പറഞ്ഞ് വരാന്തയിൽ നിന്ന് ഹാളിലേക്കുള്ള വാതിൽ കടന്ന് അവിടെ നിന്നിരുന്ന കണ്ണനെ വാതിലിൻെറ മറവിലേക്ക് മാറ്റി നിർത്തി…
“ സരസ്വതി പെട്ടെന്ന് ആയിക്കോട്ടെ… 9.30 ക്ക് അവിടെയെത്തണം… “ കേശവൻ ധൃതി പിടിച്ചു…
“ ഓ… പതുക്കെ പോയാൽ മതി… കണ്ണാ… ഉച്ചയ്ക്ക് ഭക്ഷണമൊക്കെ ശരിക്ക് കഴിച്ചോണേ…“ അവളവൻെറ മുടി ചീകിയൊതുക്കി… അവളുടെ കണ്ണ് നനഞ്ഞിരുന്നു…
“ ക്ലാസ്സ് വിട്ടാൽ പിള്ളേരുടെ കൂടെ സൊറ പറഞ്ഞ് നിൽക്കണ്ട… വേഗം ഇങ്ങ് പോര് അമ്മ ഇവിടെ കാത്തിരിക്കുന്നുണ്ടാവും ട്ടോ… “ അതും പറഞ്ഞ് അവളവനെ കരവലയത്തിലൊതുക്കി… നെറ്റിയിൽ ചുംബിച്ചു…