നേരിട്ട് കാര്യത്തിലേക്കു കടന്നു…
മനസ്സിൽ വല്ലാത്തൊരു ആകാംഷയായിരുന്നു..
അത് പിന്നെ…
ഞാൻ… ഉണ്ണി…
പറയാൻ പോകുന്ന കാര്യം അത്രയ്ക്ക് ആൾടെ മനസ്സിന് സമ്മർദ്ദം ചെലുത്തുന്നത് കൊണ്ടാകാം വാക്കുകൾ വല്ലാതെ ഇടറിപോകുന്നുണ്ട്…
ഗായത്രി..
ഗായത്രിയെ…
ഗായത്രിയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്….
പറഞ്ഞുകഴിഞ്ഞു എന്റെ മുഖത്തു വിരിയുന്ന ഭാവമാറ്റങ്ങളിലേക്ക് മിഴികർപ്പിച്ചു നിൽക്കുകയാണ് ആള്…
കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല എനിക്ക്.ചെറിയൊരു ഊഹമുണ്ടായിരുന്നു..
ഉള്ളിലെ പിടപ്പ് ആയാൾ അറിയാതിരിക്കാനായി പരമാവധി മുഖം ഗൗരവത്തിലോട്ടാക്കി ആൾടെ മുഖത്തോട്ട് നോക്കി നിന്നു.
ഉണ്ണിയ്ക്ക് അറിയാലോ എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ
എന്റെ ഭാര്യ മരിച്ചതിൽപിനെഞാൻ മറ്റൊരാളെ എന്റെ ജീവിതിലോട്ട് ചേർത്തു നിർത്തുന്നതിനെ കുറിച്ച് അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. ഉണ്ണീ….
പക്ഷെ ഇപ്പൊ എന്തോ വല്ലാത്തൊരു ഒറ്റപ്പെടൽ ഫീൽ ചെയുന്നുണ്ട്…
അതിൽനിന്നൊരു പരിഹാരമാർഗമായാണ് ഞാൻ ഇത് ഉണ്ണിയോട് പറഞ്ഞത്….
ഒരുമിച്ചു വർക്ക് ചെയുന്നുണ്ടേലും ഞാനിത് ഗായത്രിയോട് പറഞ്ഞിട്ടില്ല. ഉണ്ണിയുടെ തീരുമാനം എന്താണെങ്കിലും അതറിഞ്ഞിട്ട് പറയാമെന്നു കരുതി…
ഒരു നെടുവീർപ്പോടെ ആള് പറഞ്ഞാവസാനിപ്പിച്ചു മറുപടിക്കായി എന്റെ മുഖത്തോട്ട് നോക്കി.
അയാളുടെ വാകുകൾ മനസ്സിന് നൽകിയ സമ്മർദ്ദം ചെറുതോന്നുമായിരുന്നില്ല.
എന്താണ് ഇയാളിടിപ്പോൾ പറയുക….
അത് മാഷേ….
വാക്കുകളിലെ കള്ളത്തരം അയാൾക്ക് മനസിലാക്കേണ്ട എന്ന് കരുതി ഒന്ന് തിരിഞ്ഞുനിന്നു.
ഞാൻ മാഷോകെയിത് അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതി..
ഒരുപക്ഷെ…
മാഷ് അമ്മയോട് അത്രയും ക്ളോസ് ആകാത്തതുകൊണ്ടാകും അമ്മ മാഷോട് ഇത് പറയാത്തത്….
അമ്മയുടെ വകയിലുള്ളൊരു ഫാമിലിയിൽനിന്നും ഇതുപോലൊരു പ്രൊപോസൽ വന്നിരുന്നു. കുറച്ചു ദിവസം മുൻപാണ്…
അത് ഏകദേശം എല്ലാവരുടെ നിശ്ചയിച്ചപോലെയാണ്….
പറഞ്ഞുകഴിഞ്ഞാണ് എന്തൊക്കെയാണ് വായിൽനിന്നും വീണത് എന്ന് തിരിച്ചറിയുന്നത്.
അപ്പോൾ വായിൽ വന്നത് അതുപോലെ അങ്ങോട്ട് പറയുകയായിരുന്നു….
“ആളോട് സഹതാപമുണ്ട് ഉള്ളിൽ….
ഈ ഒറ്റപ്പെട്ടുപോവുകയെന്നത്…
അത് വല്ലാത്തൊരു അവസ്ഥയാണ്….
പക്ഷെ മാഷീ പറയുന്നത് ഒരിക്കലും എന്റെ മനസിന് ഉൾകൊള്ളാൻ കഴിത്തൊരു കാര്യമാണ്…
മറ്റൊന്നിനും വേണ്ടിയും എന്റെ..
എന്റെയാണ് മാഷേ…