സാരി തലപ്പുകൊണ്ടു ചുണ്ടോന്നു തൂക്കാനായി കൊണ്ടുവന്നു..
പിന്നെന്തോ അത് കയ്യിൽനിന്നും താഴേക്കു തന്നെ ഇട്ട്…
എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും
തൻപോലും അറിയാത്തെ തന്റെ മുഖത്തു വിരിയുന്ന ഭാവമാറ്റങ്ങളിലേക്ക് കണ്ണ് തുറന്നടച്ചു ഒന്നൂടെ നോക്കി.
ചേച്ചി….
വരുന്നില്ലേ….
ഗീത പടിക്കൽ നിന്നോണ്ട് ആഞ്ഞു വിളിക്കുന്നുണ്ട്…
ആ വരുവാടി…
വാതിൽ പൂട്ടി ചാവി തിണ്ടിനോട് ചേർന്നുവച്ച ചെടിച്ചട്ടിയുടെ അടിയിലോട്ട് വച്ചിട്ട് മുറ്റത്തൊട്ട് ഇറങ്ങുമ്പോൾ വെള്ളകുപ്പി ചവിട്ടുപടിയിൽ വീണു കിടക്കുന്നുണ്ട്…
ശേ…
വേദനിച്ചാവോ…
അത്ര ഊക്കിൽ എറിയേണ്ടർന്നു..
ചെറ്റത്തരം കാണിച്ചിട്ടല്ലേ…
ചുമ്മാതൊന്നുമലല്ലോ…
ബാഗ് തുറന്ന് കുപ്പി ഉള്ളിലോട്ടു അടുക്കി വച്ചിട്ട് ഉത്തരങ്ങളും ചോദ്യങ്ങളും സ്വയം പറഞ്ഞു ഗീതയുടെ ഒപ്പമെത്തനായി വേഗത്തിൽ നടന്നു . കലകീട്ടുണ്ടല്ലോ ചേച്ചി സാരി….
അല്ല ഇതേതാണ് ഈ മാല…
മനസിലെ നടുകാം പുറത്തു കാണിക്കാതെ ചിരിച്ചോണ്ട് തന്നെ മറുപടി പറഞ്ഞു…
ഉണ്ണി വാങ്ങി തന്നതാടി…
ആ പഴയ മാല കൊടുത്തു അതുടെ ചേർത്തു എടുത്തതാ…
സാരി പിന്നെ ഞാൻപറഞ്ഞില്ലെ സ്കൂളിലെ ആനി ടീച്ചറിന്റെ കാര്യം..
ആൾടെ വീട്ടിലെ പരിപാടിക്ക് പോകാനായി അവൻ എടുത്തോണ്ട് തന്നതാണ്…
എന്തയാലും സംഭവം സൂപ്പറാണ് ചേച്ചി..
നല്ല കളറാണ്…
സത്യത്തിൽ ചേച്ചി ഒരു ഭാഗ്യം ചെയ്ത ആളാണ്…
ഇത്രയും സ്നേഹിക്കുന്ന ഒരു മകനെ കിട്ടിയില്ലേ ചേച്ചിക്ക്..
ഞങ്ങൾ രണ്ടാളും ഒരു പ്രായമാകും ചിലപ്പോൾ..
എന്നാലും ഒരു ഏട്ടനായിട്ടാണ് എനിക്ക് അവനെ കാണാൻ കഴിയുകയുള്ളു…
വാക്കുകളിൽ ഒരു സഹോദരനോടുള്ള കരുതലോടെ പറയുന്ന ഗീതയുടെ മുഖത്തോട്ട് നോക്കി അവൾ പറയുന്നതിന് മൗനമായി കാതോർത്തു ഒപ്പം നടന്നു.
ജീവിതത്തോട് അവന്റെതായ ഒരു കാഴ്ചപ്പാടുണ്ട് അവനു ചേച്ചി…
ചേച്ചിക്കറിയില്ലെ അന്ന് ഉണ്ടായ ആ പ്രശ്‌നം…..
സത്യത്തിൽ തെറ്റ് എന്റെ ഭാഗത്തും ഉണ്ടായിരുന്നു ചേച്ചി..
പക്ഷെ ഏട്ടനോടുള്ള വാശിക്ക് അതൊന്നും ചിന്തിക്കാനും, മനസിലാക്കാനും എനിക്ക് അപ്പോൾ കഴിഞ്ഞിരുന്നില്ല.
അന്നത്തെ ആ ഇഷ്യൂ എത്ര കാര്യപ്രാപ്തിയോടെയാണ് ചേച്ചി അവൻ കൈകാര്യം ചെയ്തത്..
മണികണ്ഠട്ടന്റെ ചെറിയച്ഛമാരെ സംസാരിച്ചു ഇരുത്തി കളഞ്ഞില്ലേ ആള്..
ഹും ശരിയാണ് ഗീതേ….
അല്ല…
മണികണ്ഠൻ ഇപ്പൊ വഴക്ക് ഉണ്ടാകാറുണ്ടോ…? 1
ഇപ്പൊ വഴക്കൊന്നും ഉണ്ടാകാറില്ല ചേച്ചി…
അന്ന് ഉണ്ണി നല്ലം പേടിപ്പിച്ചിട്ടാണ് വിട്ടത് ആളെ…
ഉണ്ണിയെക്കുറിച്ചു മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നിന്നുതന്നെ ഇപ്പോൾ അവന്റെ ഈ എടുത്ത തീരുമാനവും എത്രത്തോളം ആഴത്തിലുള്ളതാണെന്നു ഒന്നൂടെ തിരിച്ചറിയുകയായിരുന്നു ഗൗരി…