അമ്മയുടെ വായിൽനിന്ന് വരുന്ന ആ വാക്കുകളെ വല്ലാത്തൊരു അതിശയത്തോടെയാണ് നോക്കി നിന്നത്…..
ഹൃദയം സന്തോഷംകൊണ്ട് പൊട്ടിപ്പോകുന്ന പോലെത്തോന്നി…
കൺകോണിൽ നിന്നു കണ്ണുനീർ താഴോട്ട് പതിക്കുന്നത് കണ്ട അമ്മ കൈമുട്ടുകൊണ്ട് വയറിൽ മെല്ലെയൊന്നു കുത്തി….
ബ്രോ…
ദാ…
അതെടുത്തെ….
അത്യാവശ്യം കട്ടിയും കനവുമുള്ള ഒരു മാല ചൂണ്ടി ഞാൻ പറഞ്ഞു…
അതൊരു മൂന്നു പാവനോളം വരും സാർ..
കുഴപ്പമില്ല അത് മതി…
പിന്നെ താലി… ഹും..
ദാ..
ഇത് മതി..
ആലിലയുടെ രൂപത്തിലുള്ള മനോഹരമായ ഒരു താലി ചൂണ്ടികാട്ടി ഞാൻ പറഞ്ഞു…
പൊതുവെ ഉരുണ്ട ആ ഉണ്ടക്കണ്ണുകൾ ഒന്നൂടെ തുറുപ്പിച്ചു ആള് ദേഷ്യത്തോടെ നോക്കി പേടിപ്പിക്കുന്നുണ്ട്…
ഒന്ന് വെളുക്കാൻ ചിരിച്ചു കാണിച്ചു ആൾടെ അടുത്തുന്നു തെലൊന്നു മാറി നടന്നു…
അമ്മ വണ്ടിയുടെ അടുത്തോട്ടു പൊയ്ക്കോ…
ഞാനിതൊന്നു ബില്ല് ചെയ്തിട്ട് വരാം…
എന്നെ ഒന്നൂടെ ഒന്ന് തുറിച്ചുനോക്കി ആള് ഡോർ തുറന്ന് പുറത്തോട്ട് നടന്നു…
പെട്ടെന്ന് തിരിഞ്ഞു നടന്നു നേരത്തെകണ്ട സൈൽസ്മാന്റെ അടുത്തോട്ടു ചെന്നിട്ട് മെല്ലെ പറഞ്ഞു..
അതെ ബ്രോ..
ഒരു അരഞ്ഞാണം വേണം..
അതികം കനമൊന്നും വേണ്ട..
ഒന്ന് പെട്ടെന്ന് എടുക്കണം…
ശരി സാർ..
ദേ..
നോക്കിയേ..
ഇത് മതിയോ…
ആ..
മതി..
അത് പിന്നെ സപ്പറേറ്റ് പാക്ക് ചെയ്താൽ മതിട്ടോ…
ശരി..
താങ്ക്യൂ..
ബില്ലും അടച്ചു കാർഡ്ഡ് പേഴ്സിലോട്ട് വച്ചിട്ട് ദിർത്തിയിൽ പുറത്തോട്ട് ചെന്നു…
ബൈക്കിൽ ചാരി തിരിഞ്ഞു നിൽക്കുന്ന അമ്മയെ അവിടുത്തെ വാച്ച് മാൻ ചോര ഊറ്റി കുടിക്കുന്നുന്നുണ്ട്…