ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Posted by

ചോറും കറികളും മേശയിലോട്ട് വച്ചിട്ട് തലയിൽ ചെറുതായി ഒന്ന് കിഴിക്കിയിട്ട് ആള് അതും പറഞ്ഞു അടുക്കളയിലോട്ട് തിരിഞ്ഞു നടന്നു…
മുഖം ഒരു വശത്തോട്ട് കേറ്റി പിടിച്ച് ഒരു. ഈർശ്യ ഭാവത്തിൽ പറയുന്ന കുറുമ്പ് പിടിച്ച് പറയുന്ന ആ മുഖം കാണുമ്പോൾ വല്ലാത്തൊരു സ്നേഹം തോന്നിപോവുകയാ എന്റെ അമ്മപ്പെണ്ണിനോട്,…
വല്ലാത്ത ക്ഷീണം എന്റെ ഗായത്രി കുട്ടിയെ അലേൽ എന്റെ കൊച്ചിന്റെ ഡ്രസ്സ്‌ ഇച്ചായൻ അലക്കിലായോ…
താന്തോന്നി സിനിമയിൽ പ്രിത്വിരാജ് പറയുന്ന ട്യൂണിൽ തിരിച്ചു അങ്ങോട്ട് കാച്ചി…..
കയ്യിലിരുന്ന വെള്ളത്തിന്റെ ജഗ് ടേബിളിലോട്ട് വച്ചിട്ട് ആള് എന്റെ നേരെ തിരിഞ്ഞു….
അമ്പബ്ബോ…
എന്താപ്പോ ഈ കേക്കണേ….
എന്റെ കുട്ടിയെ…
ആദ്യം ഇട്ടാ ജഢിയെങ്കിലും സ്വന്തമായി ഒന്ന് തിരുമ്പി കണ്ടാൽ മതി…
പറയുന്നതിനോടപ്പോം കയ്യെടുത്ത് കൂമ്പുന്നുണ്ട് ആള്….
ഇത് എവിടെയാ നികുന്നത്..
അവിടെ അഴിച്ചിട്ടു അങ്ങോട്ടൊരു പോക്കാണ്…
അതും വടക്കേലെ കാണാരേട്ടൻ തെങ്ങിന്മേൽ കയറണ തളപ്പുപോലെയാക്കിയിട്ട്…
പറച്ചിലും കഴിഞ്ഞു ചിരിയും തുടങ്ങി ആള്…..
അമ്മ അങ്ങനെതന്നെയാണ്..
എവിടുന്നാവോ ഇതുപോലെ കറക്റ്റ് കൗണ്ടർ ആൾക്ക് കിട്ടുന്നത്…
ആള് ഗോളാടികുകയാണല്ലോ ശേ…
ആവശ്യംനേരത്തു ഒന്നും അങ്ങോട്ട്‌ കിട്ടുന്നുല്ല്യ…
എന്റെ പൊന്നാര അമ്മേ…
ആ ചോറ് വായേല് വച്ചിട്ട് ഇങ്ങള് ഇങ്ങനെ ചിരികല്ലേ..
ചോറ് എങ്ങാൻ തരിപ്പിൽ പോയാൽ ഇതൊന്നു ആയിരിക്കില്ല കഥ…
നേരത്തെ പറഞ്ഞത് സത്യമായ കാര്യമായതുകൊണ്ട് മുഖത്തു ഒരു ഗൗരവം വച്ചിട്ട് ടീവിയുടെ ശബ്ദം ഒന്നുടെ കൂട്ടിവച്ചിട്ട് ആൾടെ മുഖത്തോട്ട് നോക്കി ഒന്ന് ഉറക്കെ പറഞ്ഞു….
പറഞ്ഞു നാവ് വായിലിട്ട് ഇടുന്നതിനു മുന്നെ ആള് ചോറ് തരിപ്പിൽ പോയി ചുമ്മാ തുടങ്ങിയിരുന്നു….
ചൊമച്ചു ശ്വാസമെടുക്കാൻ വെപ്രാളംപ്പെടുന്ന ആൾടെ കോലം കണ്ടപ്പോൾ
കുഴച്ച ചോറും പാത്രം തട്ടിമറ്റി
അമ്മേന്ന് പറഞ്ഞു എണീറ്റ് ആ ചോറായകൈകൊണ്ടു ആളെ ചേർത്തുപിടിച്ചു ജഗ്ഗിൽനിന്നു വെള്ളമെടുത്തു ക്‌ളാസിലോട്ട് ഒഴിച്ചു. കൈ വിറച്ചിട്ട് പകുതി വെളിയിലോട്ട് തുളുമ്പി പോകുന്നുണ്ട്….
എങ്ങനെയോ ഒരു ക്ലാസ് വെള്ളമെടുത്ത് ആൾടെ വായിലിട്ട് വച്ചുകൊടുത്ത് ചോറാകാത്ത ഇടാംകൈകൊണ്ടു ആൾടെ പുറം നന്നായി ഉഴിഞ്ഞു കൊടുത്തു…
ചുമച്ചു ചുമച്ചു ആള് എന്റെ നെഞ്ചിലോട്ട് ഒന്നായിട്ടു വീണു കിടക്കുകയാ….
അപ്പോഴത്തെ അമ്മേടെ
ആ വെപ്രാളം കണ്ടപ്പോൾ ഒരു നിമിഷം എന്റേയും ശ്വാസം നിലച്ചു പോയിരുന്നു….
അമ്മേ ദേ…
നോകിയെ..
ഒന്നുല്ല്യ ഒന്നുല്ല്യ…
ഇടറിപോയിരുന്നു എന്റെ വാക്കുകൾ….
പതിയെ ഒരു കൈകൊണ്ടു വെള്ളം കുറേശെ ആളെകൊണ്ടു കുടിപ്പിച്ചു.ക്ലാസ്സ്‌ ടേബിളിലോട്ട് വച്ചിട്ട് ആളെ ഒന്നൂടെ നെഞ്ചിലോട്ട് പതുക്കി പിടിച്ചു നെറുകയിൽ പതിയെ തലോടി .
അമ്മേ ദേ നോക്കിയേ..

Leave a Reply

Your email address will not be published. Required fields are marked *