പറ്റില്ലാന്ന് പറയല്ലേ..
എന്റെ ഒരുപാട് നാളയുള്ള ആഗ്രഹമാണ്…
നാളെ പരിപാടിക്കുപോകുമ്പോൾ അമ്മ ഈ ചുരിദാർ ഇടണം..
പ്ലീസ് പ്ലീസ് പ്ലീസ്…
എന്റെ ചക്കര മോളല്ലേ…
വായിച്ചപ്പോൾ ചിരിയും കരച്ചിലും ഒരുപോലെ വന്നുപോയി….
ഇട്ടുനോക്കിയപ്പോൾ കറക്റ്റ് സൈസാണ്…
അത്ഭുതം തോന്നിപോയി..
ഇത്രയും കൃത്യമായി ഇതെങ്ങനെ ഇവൻ വാങ്ങിയത്….
അതെടുത്ത് മുഖത്തോട്ട് അടിപ്പിച്ചു ആ പുതുമയുടെ മണമൊന്നു ആഞ്ഞു ശ്വസിച്ചു…
ചെറുതിലെയുള്ള ഒരു ശീലമാണ് അത്…
ഒന്നൂടെ അതിന്റെ ഭംഗി നോക്കി മടക്കി അലമാരയിലോട്ട്
വച്ചിട്ട് ഹാളിലോട്ട് ചെന്നപ്പോൾ ആള് ഇടം കണ്ണിട്ട് നോക്കുന്നുണ്ട്…
അമ്മേ… അമ്മേ..
എന്താടാ…
അത് കണ്ടിലെ..
എന്ത്…
ഞാനൊന്നും കണ്ടില്ല…
അമ്മേ കളിക്കല്ലേ..
നാളെ പോകുമ്പോൾ ആ ചുരിദാർ എന്തായാലും ഇടണം..
പ്ലീസ്..
എന്റെ ചക്കരയല്ലേ..
എന്റെ നല്ല ഗായത്രികുട്ടിയല്ലേ..
ആ നോക്കട്ടെ…
ആ…
പിന്നെ ഉണ്ണീ…
നാളെ ഇവിടുന്നു നമുക്ക് കുറച്ചു നേരത്തെ ഇറങ്ങണം…
പരിപ്പാടി കഴിഞ്ഞു ടൗണിലൊന്ന് പോകണം…
നീ കിടക്കാൻ പോകുമ്പോൾ ഉമ്മറത്തെ ചവിട്ടി അകത്തോട്ടു കയറ്റിയിട്ടേക്ക്..
ഞാൻ കിടക്കട്ടെയെന്നാൽ..
വല്ലാത്തൊരു ആശ്വാസം തോന്നിയവന്…
ഈ കാലത്തിനിടയ്ക്ക് അമ്മ സാരിയല്ലാതെ വേറൊന്നും ഉടുത്തു കണ്ടിട്ടില്ല..
ഒരാഗ്രഹത്തിനു പുറത്തു വാങ്ങിയതാണ്..
പടച്ചോനെ…
എന്തായാലും നാളെ അതെടുത്തു ഉടുക്കണേ…
ഓരോന്ന് ആലോചിച്ചു അങ്ങനെ കിടന്നുറങ്ങി….
ഉണ്ണി എണീക്കണ്ട…
സമയം എട്ടു കഴിഞ്ഞു…
മതി എണീറ്റെ..
മഴയ്ക്ക് ഇപ്പോളൊരു ആകമുണ്ട്…