ഇനി അമ്മ സമ്മതിച്ചാലും ഇല്ലെങ്കിലും അമ്മയുടെ മുന്നിൽ ആ പഴയ ഉണ്ണിയായിതന്നെ നിൽക്കണം…
രണ്ടെണ്ണം അടിച്ചപ്പോൾത്തനെ തലയ്ക്കു ഒരു സുഖമുള്ള പിടുത്തം വരുന്നുണ്ട്…
അഴിഞ്ഞ മുണ്ടോന്നു മുറുക്കിയുടുത്തു…
കുപ്പിയെടുത്ത് വെണ്ണീറും ചാക്കിന്റെ സൈഡിലായി വച്ചിരുന്ന പൊട്ടിയ ബ്ലാസ്റ്റിക് കുടത്തിന്റെ ഉള്ളിലോട്ടു ഇറക്കിവച്ചിട്ട് കുടമെടുത്ത് ചാകുകൾ കിടയിലോട്ട് കയറ്റി വച്ചു…
തോളിൽ കിടക്കുന്ന തോർത്തെടുത്ത് ഇറായത്നിന്നും വെള്ളം ചാടുന്ന പാത്തിയുടെ അടിയിൽ പിടിച്ചു നനച്ചു പിഴിഞ്ഞ് കയ്യും, മുഖവുമൊക്കെ ഒന്നൂടെ തുടച്ചു. ഹും…
വരുന്നുണ്ട്…
ഇങ്ങോട്ട് വരാട്ടോ..
ഓൻ മുല്ലപ്പുവും വാങ്ങിയിട്ട് വന്നിരിക്ക്യ…
മെല്ലെ ഹാളിലോട്ട് പോയി ടേബിളിൽ കിടന്ന ചെയ്യാറെടുത്തിട്ടിരുന്നു ടീവീ ഓൺ ചെയ്തു…
സിങ്കിൽ പത്രകൾ കഴുകുന്ന ശബ്ദം കേൾക്കുന്നുണ്ട്…
ആള് കിച്ഛനൊക്കെ വൃത്തിയിയാകുകയാണ്…
വരട്ടെ അങ്ങോട്ട് പോണ്ട…
“ആവണി തെന്നലിൻ ആടുമുഞ്ഞാലിൽ…
അക്കരെ ഇക്കരെ എത്ര മോഹങ്ങൾ…
”
നല്ല തകർപ്പൻ പാട്ടും പാടിയാണ് ആൾടെ ജോലി…
രണ്ടെണ്ണം കഴിച്ചാൽ ഇങ്ങനെതന്നെയാണ് ആള്…
എപ്പോഴും ചുണ്ടിലൊരു പാട്ടിന്റെ ഈരടിയുണ്ടാകും…
ഉണ്ണീ അവിടെ നിന്നെ…
എന്താണ് ഇത്…
കഴിയുന്നത്ര ദേഷ്യം മുഖത്തു പ്രകടിപ്പിച്ചു അടുക്കള വാതിലും കടന്നുവരുന്ന ആൾടെ മുന്നിലോട്ട് കയറിനിന്നു…
സോറി ഗായത്രികുട്ടി മനസിലായില്ല…
ഒരു കണ്ണിറുക്കി ചുണ്ടോന്നു കൊട്ടി ചിരി അടക്കിപിടിചുള്ള അവന്റെയാ മറുചോദ്യത്തിൽ തന്നെ ഉണ്ടായിരുന്ന സകല കോൺഫിഡൻസും പതിയെ ഇല്ലാതാകുന്നത് അറിഞ്ഞു…
എന്നാലും വിട്ടുകൊടുക്കാതെ അവന്റെ കണ്ണിലോട്ട് കൂർപ്പിച്ചു നോക്കി..
ആ ഇതോ…
ഇതെന്താണെന്നു എന്റെ അമ്മയ്ക്ക് മനസിലായില്ല..
കുറച്ചു ഉണക്ക ചെമ്മീൻ വാങ്ങിയതാണ്…
നല്ല മഴയല്ലേ…
മീനൊന്നും കിട്ടില്ല ഇനിയങ്ങോട്ട്..
നമ്മൾക്ക് നല്ല മുളക് ചുട്ട് ചെള്ളി സമന്തി ഉണ്ടാകാം എന്ത്യ….!
മുഖം വല്ലാത്തൊരു ആക്ഷനോടെ കാണിച്ചു അടുത്തോട്ടു ഒന്നൂടെ നീങ്ങിനിന്നു ഹസ്ക്കി വോയ്‌സിൽ സംസാരിക്കുന്ന അവന്റെ അടുത്ത് നിൽകുമ്പോൾ ജീവിതത്തിൽ ആദ്യമായി ശരീരം അവന്റെ സാമിപ്യം കൊണ്ടു വല്ലാതെ വിയർക്കുന്നതറിഞ്ഞു…
നീ കളിക്കല്ലേ ഉണ്ണി..
ഒന്ന് ശ്വാസം ആഞ്ഞു ശ്വസിച്ചു അവന്റെ അടുത്തുന്നു തെലൊന്നു മാറിനിന്നു വരുത്തിക്കുട്ടിയ ഗൗരവത്തോടെ പറഞ്ഞു…
അവന്റെയൊരു മുല്ലപ്പു…
പോയി നിന്റെ കെട്ട്യോൾക്ക് കൊടുക്കണ്ട..
ഓൻ ഒലിപ്പിക്കാൻ കൊണ്ടുവന്നിരിക്യാ..
പറഞ്ഞിട്ട് മുറ്റത്തൊട്ട് എറിയാൻ നിന്ന എന്റെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നേരെ നിർത്തി…