ഇടയ്ക്ക് ഞാൻ വരുന്നുണ്ടോ എന്ന് അറിയാനാണെന്നു തോനുന്നു ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നുണ്ട്…
“നോവുകൾ മാറാല മൂടും മനസ്സിന്റെ…
നോവുകൾ മാറാല മൂടും മനസ്സിന്റെ…
മച്ചില്ലേ ശ്രീദേവിയായി…
മംഗല പാലയിൽ മലർകുടമായി മണിനാഗ കാവിലെ മൺവിളക്കായി…”
ആള് ഓരോന്ന് അടിച്ചു നല്ലൊരു മൂഡിലാണെന്ന് തോനുന്നു…
ഈശ്വര ഇനി ഞാൻ അവനെ തള്ളി പറഞ്ഞത് കാരണം സ്വയം നശിക്കാനായി വല്ല തീരുമാനമെടുക്കുന്നതിന്റെ മുന്നൊരുക്കമാണോ ഇത്..
ഹേയ്…
ആവില്ല…
പാട്ട് പാടുമ്പോഴും അവന്റെ മുഖത്തു ഒരു ചിരിയാണ് വിടർന്നു നിൽക്കുന്നത്…
ആഗ്രഹിച്ചത് ഞാൻ എങ്ങനേലും നേടിയെടുക്കും എന്നുള്ള ആത്മ വിശ്വാസം നിറഞ്ഞുനിൽക്കുന്ന ഒരു പുഞ്ചിരി…
നന്നായി പാടും ചെറുതിലെയാള്..
പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒരുദിവസം ബീറും കഴിച്ചു വന്നപ്പോൾ ഞാൻതന്നെയാണ് പറഞ്ഞത്…
കഴിക്കേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല…
നിന്റെ അച്ഛനും ഇത് കഴിക്കുമായിരുന്നു. പക്ഷെ ആള് കഴിക്കണം എന്നുതോന്നുമ്പോൾ ഇവിടെ ഈ വീട്ടിൽ കൊണ്ടുവന്നിട്ടാണ് കഴിക്കുക…
നിനക്ക് കഴിക്കണമെന്ന് തോന്നുമ്പോൾ ഇവിടെ വന്നിട്ട് കഴിക്കണം..
അല്ലാതെ അവിടുന്നും, ഇവിടുന്നും കഴിച്ചു വന്നിട്ട് നട്ടപാതിരക്ക് വാതിൽ തുറന്ന് തരനൊന്നും എന്നെകൊണ്ട് പറ്റില്ലായെന്നു…
അതില്പിനെ വല്ലപ്പോഴും ഇങ്ങനെയൊരു പരിപാടി ഉണ്ടാൾക്ക്….
സമ്മതം കൊടുത്തെങ്കിലും എന്നെ കാണിച്ചു ആ പരിപാടിക്കൊന്നും നിൽക്കില്ല.
ഇതുപോലെ ഒളിഞ്ഞും മറഞ്ഞുമൊക്കെ പരിപാടിയൊള്ളു….
ചായിപ്പിന്റെ ചുമരിലോട്ട് ഒന്നൂടെ ചാഞ്ഞിരുന്നു ഉണ്ണീ….
രണ്ടുസം മുന്നെ ബാങ്ക് കഴിഞ്ഞുവരുവഴി വാങ്ങിയതാണ് എം ഏച്ച് നിന്റെ ഒരു ഫുള്ള്.
ഇതുപോലെ ഇടയ്ക്കൊക്കെ ഒരു മൂഡ് വരുമ്പോൾ രണ്ടെണ്ണം അടിക്കും…
മദ്യം തട്ടിയിട്ടാണ്. ചുണ്ടിലെ മുറിവ് നീറുന്നുണ്ട്…
അമ്മാതിരി താങ്ങല്ലേ ആള് താങ്ങിയത്…
അമ്മയുടെ സ്ഥാനത്തു ആരായാലും ചെയ്തുപോകും…
അതുപോലൊരു ആവശ്യമല്ലേ ആളോട് പറഞ്ഞത്….
മനസ്സ് വല്ലാതെ പിടക്കുന്നുണ്ട്..
ആ പിടപ്പ് പുറമെ പ്രകടിപ്പിച്ചാൽ ഈ വീട്ടിൽ രണ്ടു മുറിയിലായി രണ്ടാളും ഒതുങ്ങി കൂടും…
ഉറപ്പാണ്ണത്..
അങ്ങനെ സംഭവിച്ചുകൂടാ..