കാരണം.അപ്പുറത്തുള്ളത് ഉണ്ണിയാണ്…
പള്ളിക്കല്ലെ വളവു തിരിഞ്ഞു ബൈക്ക് ഒന്ന് സൈഡാക്കി…
കാർമേഘങളാൽ മൂടികെട്ടിയ അന്തരീക്ഷത്തിനു നല്ല തണുപ്പുണ്ട്,..
അരയിൽനിന്നും ഗോൾഡിന്റെ പേക്കറ്റ് എടുത്ത് വണ്ടി സ്റ്റാൻഡിലിട്ട്..
പാടത്തിന്റെ കൈവഴിയിലോട്ട് ഇറങ്ങിനിന്നു ഷെഡിയുടെ പോക്കറ്റിൽ നിന്നും ലൈറ്റെർ എടുത്ത് ഗോൾഡ് കത്തിച്ചു ആഞ്ഞൊരു പുകയെടുത്തു..
പാടത്തുനിന്ന് തവളകളുടെ കരച്ചിൽ ഒരു കൊറസ്‌പോലെ കേൾക്കുന്നുണ്ട്…
വടക്കെല്ലേ രമണിച്ചേച്ചിയും സംഘവും കൂടെ പാറിവരുന്ന മഴചാറ്റാൽ ഏൽക്കാതിരിക്കാനായി റൈൻകോട്ടും ഇട്ടോണ്ട് വരമ്പത്തുടെ പോകുന്നുണ്ട്.
ആഞ്ഞൊരു പുകയ്യെടുത്തപ്പോൾ ഉള്ളകെ ഒന്ന് ചൂടായപോലെ…
ഇനി എവിടേതുടങ്ങാണം എന്നറിയുന്നില്ല…
ദേഷ്യം ഉണ്ടാകാതിരിക്കില്ല.
വെറുപ്പാകും ആ മനസ്സ് നിറയെ….
സാരമില്ല വെറുത്തോട്ടെ..
പക്ഷെ എന്നെ ഉപേക്ഷിച്ചു പോകാൻ അമ്മയ്ക്കൊരിക്കലും കഴിയില്ല എന്നൊരു ചിന്ത
ഞാൻപോലും അറിയാതെ മനസ്സില്ലോട്ട് കയറി വരുന്നുണ്ട്…
ഗോവിന്ദേട്ടന്റെ മോൻ സുനിയേട്ടൻ ട്രാക്റ്ററുമായി വരുന്നത് കണ്ടപ്പോൾ കയ്യിലെ സിഗരറ്റ് പാടത്തോട്ട് വലിച്ചെറിഞ്ഞു മുണ്ടോന്നു അഴിച്ചെടുത്തു മുന്നിലോട്ട് കയറി നടന്നു….
എന്താണ് ഉണ്ണി..
ഹേയ്..
ഒന്നുല്ല്യ സുനിയേട്ടാ..
കുറച്ചു ചിക്കൻ വാങ്ങാൻ ഇറങ്ങിയതാ..
വല്ലാത്തൊരു മൂത്രശങ്ക…
അതൊന്നു തീർക്കാൻ നിർത്തിയതാ…
അതും പറഞ്ഞു സുനിയേട്ടനോട് ഒന്ന് ചിരിച്ചു വണ്ടി സ്റ്റാർട്ട് ചെയ്തു സൈഡിൽനിന്ന് വണ്ടിയൊന്നും വരുന്നില്ലെല്ലോ എന്നുനോക്കി റോഡിലോട്ട് കയറ്റി. പോസ്റ്റിഫിസിനടുത്തുള്ള ക്ലിനിക്കിലോട്ട് പോകാം…
ഈ സമയത്തു അതിനകത്തുള്ള മെഡിക്കൽസ്റ്റോറേ തുറന്നിട്ടുണ്ടാകു..
പെട്ടെന്ന് കൊണ്ടുകൊടുക്കേണ്ട സാധനമാണെന്ന് അറിയാഞ്ഞിട്ടല്ല..
എന്നാലും കുറച്ചു വൈകിക്കോട്ടെ…
ആ പേരും പറഞ്ഞു എന്തേലും ചീത്ത പറയുമ്പോൾ അതില്പിടിച്ചു അങ്ങോട്ട് ഇടിച്ചു കയറാമെന്നു കരുത്തിയാണ് ഇവിടെ കുറച്ചുനേരം നിന്ന് സമയം ചിലവഴിച്ചത്.
അമ്മയ്ക്കുള്ള പാഡും, മാർകറ്റിൽ കയറി കുറച്ചു ചിക്കനും, പച്ചക്കറികളും വാങ്ങിവരുന്ന വഴിക്കാണ് ഒരു പ്രായമായ അമ്മച്ചിയിരുന്നു മുല്ലപ്പു വിൽക്കുന്നത് കാണുന്നത്…
ഒരു തമാശക്ക് രണ്ട്മുഴം മുല്ലപ്പൂവും വാങ്ങി…
പഠിക്കാലെനിന്നും കണ്ടു ആള് പാറുവമ്മയോട് നിന്നു നല്ല കത്തിയാണ്…
ബൈക്ക് സ്റ്റാൻഡിൽ നിർത്തുമ്പോൾ ഇടം കണ്ണിട്ട് മെല്ലെ നോക്കുന്നുണ്ട്…
എന്താടാ ഉണ്ണി നല്ല കോളാണല്ലോ…