ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Posted by

വെളിച്ചെണ്ണയും, ചുവന്നുള്ളിയും മുപ്പിച്ചു അതിലോട്ടു വറവിട്ട് തിരിയുമ്പോഴാണ് ആള് എന്നെ കാണുന്നത്….
കണ്ണൊന്നാകെ വികസിപ്പിച്ചു ഒരു അധിശയ കാഴ്ച്ച കണ്ടപോലെ നോക്കി നിൽക്കുകയാണ്….
മെല്ലെ ഒന്ന് മുരടനക്കി അടുത്തോട്ടു ചെന്നു കൈ വലിച്ചെടുത്ത് കടലാസ് അതിലോട്ടു വച്ചു കൊടുത്തു…
തെല്ലൊരു സംശയത്തോടെ അത് തുറന്ന് നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു ബ്രഷും പേസ്റ്റും എടുത്തു മുറ്റത്തൊട്ട് ഇറങ്ങി….
വല്ലാത്തൊരു തണുപ്പ് ഉടലാകെ പൊതിയുന്നതെയി തോന്നിപോയി…
കാവിലെ ഇലഞ്ഞി പൂത്ത മണം മൂകിലോട്ട് തുള്ളഞ്ഞു കയറുന്നുണ്ട്….
അതിരിലെ മുട്ടികുടിയൻ മാവിന്റെ ചോട്ടിൽ വീണു കിടക്കുന്ന മാങ്ങാകളിൽ നിന്ന് നല്ലതുനോക്കി തിരഞ്ഞെടുത്തു നടക്കുമ്പോൾ പരുവമ്മയുടെ അടുക്കളപ്പുരത്തെ പുക കുഴളിലൂടെ പറക്കുന്ന പുക ഒരു മഞ്ഞു കണക്കെ അവിടെ പൊതിയുന്നതായി തോന്നി,..
ബൈക്കിന്റെ ചാവിയും എടുത്ത് ദിർത്തിയിൽ ഇറങ്ങി വരുന്ന ഉണ്ണി ഒരു നിമിഷം എന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടു. ആ മോന്ത നോക്കി ഒരൊറ്റൊന്ന് പൊട്ടിക്കാനാണ് തോന്നിയത്…
കാണാത്തപോലെ തിരിഞ്ഞുനിന്ന്. കയ്യിലെ ഒരു മാങ്ങാ എടുത്ത് പോ കാക്കേ എന്ന് പറഞ്ഞിട്ട് കാക്ക പോയിട്ട് കാക്കയുടെ തൂവാലുപോലും ഇല്ലാത്ത പറമ്പിലോട്ട് ഊക്കിൽ ഒരു എറങ്ങു വച്ചു കൊടുത്തു..
ഒന്ന് വെറുപ്പിക്കാൻ ചെയ്താണ് ആളെ..
പക്ഷെ സംഭവം ചീറ്റിപ്പോയി എന്ന് തോനുന്നു…
എന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട് പൊട്ടി വരുന്ന ചിരി അടക്കി പിടിച്ചു മെല്ലെ സൈഡിലോട്ട് തിരിഞ്ഞു ബൈക്ക് തിരിച്ചു ഓടിച്ചു പോയി…
നല്ല വിശപ്പുണ്ട്..
വിശപ്പും, ദാഹവും വല്ലാതെ ശരീരത്തെ പിടിമുറുക്കുന്നതായി തോന്നി….
മനസ്സിൽ അവന്റെ വാക്കുകൾ അങ്ങനെ തികട്ടി വരികയാണ്…..
ഓരോനാലോചിച്ചു അടുക്കളയിലോട്ട് കയറി…
ചെറുക്കാൻ വരുന്നതിനു മുൻപ് എന്തേലും കഴിക്കാമെന്നു വിചാരിച്ചു.
രണ്ടു ക്ഷണം പുട്ടും , ഒരു മുട്ടയും എടുത്ത് പ്ലേറ്റിലോട്ടിട്ട് കഴിച്ചു തുടങ്ങി…
അസാധ്യ ടെസ്റ്റാണ് ആൾടെ കൈകൊണ്ട്ണ്ടാകുന്ന എന്തിനും. ചെറുതിലെ അടുക്കളയിൽ ഉപ്പനോക്കാനും എരിവ്നോക്കാനും എല്ലാം കൂടി ആള് എല്ലാം പഠിച്ചെടുത്തു….
പാത്രം കഴുകിവച്ചു
ഇറായത് കട്ടിളപ്പടിയിൽ ഇരുന്ന് ആ ചൂടുള്ള കട്ടൻ കുടിക്കുമ്പോൾ മനസ്സ് ശൂന്യമായ ഒരവസ്ഥയിൽ ആയിരുന്നു…
എന്റെ ജീവനല്ലേ അത്…
വേദനിപ്പിക്കാൻ ഒരിക്കലും കഴിയില്ല..
പക്ഷെ ഇത് സമ്മതിച്ചു കൊടുക്കാൻ കഴിയുനില്ല.
വെറുപ്പിച്ചു വെറുപ്പിച്ചു വെറുപ്പിന്റെ അവസാനം അവൻതന്നെ പറയണം..
എന്റെ തീരുമാനം തെറ്റായിരുന്നു എന്ന്…
പക്ഷെ അങ്ങനെ ഒരു തീരുമാനം ഉള്ളിൽ കൈകൊളുമ്പോഴും മനസിന്‌ ഒരുറപ്പും ഉണ്ടായിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *