ഒരുപക്ഷെ മനസിലെ ചോദ്യങ്ങൾക്കു സ്വയം ഉത്തരങ്ങൾ കണ്ടെത്തിയത് കൊണ്ടായിരിക്കാം. ആ തണുപ്പ് പതിയെ എന്നിലേക്ക് അരിച്ചിറങ്ങുന്നത്.
കാലത്ത് പതിവില്ലാതെ അടുക്കളയിൽനിന്ന് പാത്രങ്ങളുടെ ശബ്ദം കെട്ടാണ് ഉറങ്ങി എണീറ്റത്…
സമയം ഒന്പത് കഴിഞ്ഞിട്ടുണ്ട്..
ഇത്രയും സമയം കിടന്നു ഉറങ്ങുന്നത് ഒരുപക്ഷെ ആദ്യമായിട്ടാണ്.
ഞായറാഴ്ച ആയതുകൊണ്ട് വല്യ പ്രശ്നമില്ല..
മടികുത്ത് അഴിഞ്ഞ സാരി ഒന്ന് കുടഞ്ഞെടുക്കാൻ നോക്കുമ്പോഴാണ് അടിവയറ്റിൽ നിന്നൊരു കുളത്തി പിടിക്കൽ…
പിരീഡ്സ് ആയിട്ടുണ്ട്…
ഡേറ്റ് കറക്റ്റാണ്..
സാദാരണ ഈ ദിവസങ്ങളിൽ കിടക്കുമ്പോൾ പാട് വച്ചിട്ട് കിടക്കുന്നതാണ്..
ഇന്നലത്തെ അവസ്ഥയിൽ ഉണ്ണിയല്ലാതെ വേറൊന്നും മനസിലുണ്ടായിരുന്നില്ല…
ബ്ലഡ് സാരിയിലോട്ട് പടർന്നിട്ടുണ്ട്…
ഇട്ടിരുന്ന സാരി അഴിച്ചിട്ടു അലമാരിയിൽ തപ്പിയപ്പോഴാണ് പാട് കഴിഞ്ഞു പോയത് അറിയുന്നത്…
സാദാരണ എപ്പോഴും സ്റ്റോക് ചെയ്യുന്നതാണ്…
എല്ലാംകൂടെ വല്ലാത്തൊരു ദേഷ്യം വന്നുപോയി അവൾക്കു…
ഇനിയിപ്പോൾ എന്തുട്ടാ ചെയുക…
പണ്ടായിരുന്നേൽ ഉണ്ണിയോട് പറഞ്ഞിട്ട് മേടിപ്പിക്കാമായിരുന്നു…
ഇപ്പൊ വല്ലത്തൊരു ജാള്ള്യത…
അതിനപ്പുറം അവനോടു സംസാരിക്കാൻ ഒരു മടിയും…
മിണ്ടാത്തെ നടക്കണം എന്നൊക്കെ തീരുമാനിച്ചിട്ട് ആദ്യ ദിവസം തന്നെ എന്റെ പ്ലാനിങ് എല്ലാം തെറ്റിക്കുമല്ലോ ഈശ്വര നിങ്ങൾ…
അലമാരയിൽ നിന്നൊരു മാക്സി വലിച്ചെടുത്തു…
എപ്പോഴോ അടവിനു വസ്ത്രങ്ങൾ വിൽക്കുന്ന അണ്ണാച്ചി വന്നപ്പോൾ ഉണ്ണി വാങ്ങിയതണത്…
എനിക്ക് പണ്ടേ സാരിയല്ലാതെ മറ്റൊന്നിനോടും കമ്പമില്ലാത്തകാരണം അത് അന്നെടുത്തു വച്ചതാണ് അലമാരയിൽ.
മേശയിൽ നിന്നൊരു എ ഫോർ ഷീറ്റിന്റെ കഷ്ണം കീറിയെടുത്ത് പാഡ് വാങ്ങികൊണ്ടുവരണം.പെട്ടെന്ന് വേണമെന്ന് എഴുതി. അതും ചുരുട്ടി പിടിച്ചു മേലെ അടുകയിലോട്ട് നടന്നു….
നല്ല ചെമ്പവരി പുട്ടിന്റെ മണം വരുന്നുണ്ട്..
ആള് തലയിൽ ഒരു തോർത്തൊക്കെ കെട്ടി തകർപ്പൻ പാചകത്തിലാണ്…
തേങ്ങ അരച്ച് ചേർത്ത മുട്ടക്കറി ഒരുഭാഗത്തു മാറ്റി വച്ചിട്ടുണ്ട്…