ങേ..
അയാളോ…
അയാള് എന്ത് കാര്യം പറയാനാടാ…
ഒരു കല്യാണ ആലോചന അമ്മയ്ക്ക്.,
അമ്മയെ അയാൾക്ക് വലിയ ഇഷ്ട്ടമാണത്രെ…
കല്ല്യാണം കഴിക്കാൻ ആഗ്രഹമുണ്ടടെന്നു എന്നോട് പറഞ്ഞമ്മേ…
ഓഹോ….
സ്റ്റാഫ് റൂമിൽ വച്ചിട്ട്പോലും മിണ്ടാത്തെ പോകുന്ന അയാൾക്ക് ഇങ്ങനെയൊരു ഉദ്ദേശമൊക്കെ മനസിലുണ്ടായിരുന്നോ…
ആള് കൊള്ളാല്ലോ…
എന്നിട്ട് നീ എന്താണ് പറഞ്ഞത്…
എന്റെ മറുപടിക്കായി മുഖത്തൊട് കൂർപ്പിച്ചു നോക്കുന്നുണ്ട് ആള്.
അത് പിന്നെ അമ്മേ…
അമ്മ ചൂടാക്കരുത്..
അപ്പൊ വായിൽ തോന്നിയത് അങ്ങോട്ട് പറഞ്ഞതാണ്..
നമ്മുടെ
കുടുംബത്തിലെ അടുത്തറിയുന്ന ഒരാളുമായി അമ്മയുടെ ക… കല്യാണ കാര്യം ഏകദേശം ഉറപ്പിച്ചു വച്ചിരികയാണെന്നു…
എന്ത്…
ആ ഉണ്ട കണ്ണ് ഒന്നാകെ മിഴിഞ്ഞു പുറത്തോട്ട് വീഴുമെന്ന സ്ഥിതിയായിട്ടുണ്ട്. ഞാൻ പറഞ്ഞില്ലേ അമ്മേ.
അപ്പൊ വായിൽ തോന്നിയത് അങ്ങോട്ട് പറഞ്ഞുപോയതാ.
വേറൊന്നും അപ്പൊ വായിൽ വന്നില്ല…
ശേ..
“ഒരു നിമിഷം മുഖമൊന്നു മാറി ആൾടെ..”
ഇയ്യ് എന്തൊരു ആളാണ് എന്റെ ഉണ്ണി…
നല്ലൊരു പ്രൊപോസൽ ആയിരുന്നു…
ശേ…
ആളെ കെട്ടി ആ വലിയ തറവാട്ടിലോട്ട് കേറിചെല്ലേണ്ട ചാൻസ് ആണ് എന്റെ ഉണ്ണി നീ ഒഴുവാക്കിയേ…
എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും മുഖത്തു വിരിയുന്ന ആ കള്ളത്താരം ഞാൻ മനസിലാകാതിരിക്കാനായി പണിപ്പെട്ടു പറഞ്ഞു ഒപ്പിച്ചു ആള്…
ഇടയ്ക്ക് എന്റെ മുഖത്തോട്ട് ഇടംകണ്ണിട്ട് നോക്കുന്നുണ്ട് ആള്…
തമാശയ്ക്ക് ആള് പറയുകയാണെന്നു അറിയാഞ്ഞിട്ടല്ല…
പക്ഷെ ഉള്ളിൽ വല്ലാത്തൊരു വേദന കയറിവരുന്നപോലെ….
എടാ ചെക്കാ നിന്നോടാണ് ഞാനീ പറയുന്നതൊക്കെ…
ആ കേട്ടു അമ്മേ..
ഞാൻ… ഞാൻ നാളെത്തനെ കണ്ടിട്ട് അള്ളോട് പറയാം…
അമ്മയ്ക്ക് താല്പര്യമുള്ള കാര്യം…
എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും അവന്റെ ആ കണ്ണിൽ ഊരുന്ന മിഴിനീർതുള്ളികളെ കാണെ വല്ലാത്തൊരു വേദനത്തോന്നിപ്പോയി ഗൗരിക്ക്..
പറഞ്ഞത് അൽപ്പം കൂടിപ്പോയോ എന്നൊരു തോന്നൽ…