ആ ഒരു വ്യക്തിയെ വിട്ടുകൊടുക്കാനെനിക്ക് കഴിയില്ല. ”
അതെയോ….
സോറി ഞാൻ അറിഞ്ഞിരുന്നില്ല…
പൊതുവെ ഗായത്രി ഒരു ഒതുങ്ങിയ സ്വഭാവകാരി ആയതുകൊണ്ട് ഓഫീസ്യാൽ കാര്യങ്ങള്ളല്ലാതെ മറ്റൊരു സംസാരവും ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നില്ല….
സാരമില്ല പോട്ടെ…
നമ്മൾതമ്മിൽ ഇങ്ങനെയൊരു സംസാരം ഉണ്ടായകാര്യം ഗായത്രി അറിയേണ്ട….
സാരമില്ല..
ഞാനറിഞ്ഞില്ലെടോ..
ആ ശരി എന്നാൽ ഉണ്ണി വിട്ടോ…
നേരം ഇപ്പോഴത്തനെ ഒരുപാട് വൈകി..
കോട്ടില്ലേ നിന്റെ കയ്യിൽ…
ഉണ്ട് മാഷേ..
സീറ്റ് കവറിൽ വച്ചിട്ടുണ്ട്.
തിരിച്ചുള്ള യാത്രയിൽ മനസ്സ് വല്ലാത്തൊരു സംഘർഷഭരിതമായിരുന്നു….
ഇനിയും ഒരുപാട് മനുഷ്യരെ ചിലപ്പോൾ ഇതെ അഭ്യർത്ഥനയായി ഒരുപക്ഷെ ഞാൻ കണ്ടേക്കാം…
ആരോടും ഒറ്റയടിക്ക് ഒരു നോ പറയാൻ കഴിയിലെനിക്ക്….
അമ്മ ഭർത്താവ് മരിച്ചു പോയൊരു വിധവയാണ്…
മറ്റുള്ളവർ അങ്ങനെയേ അമ്മയെ കാണു….
എന്തേലും ചെയ്തെ കഴിയു…
അല്ലെങ്കിൽ അമ്മയെ എനിക്ക് നഷ്ടപ്പെടും…
മാറ്റരുടെയും നിർബന്ധത്തിന്നു കീഴ്പെടാത്ത രീതിയിൽ അമ്മയിൽ ഒരു ഉറപ്പ് വേണമെനിക്ക്…
അതിനു ഒരു താലി ചരടിന്റെ ബന്ധനത്തിനുമാത്രമേ കഴിയു..
അതെ….
പക്ഷെ അമ്മയുടെ സമ്മതം…
അമ്മ…അമ്മ സമ്മതിക്കുമോ അതിനു.
ലോകത്ത് ഒരിടത്തും കേൾക്കാത്ത ഒരു കാര്യമാണ് സ്വന്തം അമ്മയോട് ഞാൻ ആവശ്യപ്പെടുന്നത്…..
പക്ഷെ…
“ഇവിടെ നീ സമ്മതിപ്പിച്ചേ പറ്റു ഉണ്ണി…
കാരണം അത്രമാത്രം ആ വ്യക്തിയെ നീ സ്നേഹിക്കുന്നുണ്ട്….”
സ്വയം മനസിനോട് ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും വല്ലാത്തൊരു സംഘർഷത്തിലായിരുന്നു മനസ്സ്…..
ഇടവത്തിലെ പെയ്തൊഴിയാൻ നിൽക്കുന്ന ആകാശത്തെപോലെയാണ് മനസ്സെന്ന് തോന്നുകയാണ്….
കാർമേഘങളാൽ മൂടി മറഞ്ഞിരിക്കുന്നത് എന്റെ പ്രതീക്ഷകളാണ്…
വണ്ടി മുറ്റത്തോട്ട് കയറുമ്പോൾതന്നെ കണ്ടു. ഉമ്മറത്ത് വിളക്കും വച്ചിട്ട് നാമം ചൊല്ലുന്ന അമ്മയെ….
കുളിച്ചു ആ നീളമുള്ള മുടിയെല്ലംകുടെ എടുത്ത് ചുറ്റിക്കെട്ടി തോർത്തിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്…..