സിതാര : നിന്നോട് ചോദിക്കാൻ വന്ന എന്നെ വേണം പറയാൻ… Unromantic മൂരാച്ചി
ഇതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു….
വെള്ളിയാഴ്ച എന്നത്തേയും പോലെ ഞാൻ നേരെ സിതാരെടെ വീട്ടിലോട്ട് പോയി…. അവൾ പതിവിലും വിപരീതമായി കുളിച്ചൊരുങ്ങി നിക്കുന്നു… കണ്ണൊക്കെ എഴുതി നല്ല ഒരു ടോപ്പും പാവാടയും ഒക്കെ ഇട്ടു… ആ ഡ്രെസ്സിൽ അവൾ കുറച്ചു കൂടി സുന്ദരി ആയിരുന്നു….
ഞാൻ : എന്താ മോളെ നി അപ്പോൾ ആ കൊച്ചിനെ വീഴ്ത്താൻ തന്നെ തീരുമാനിച്ചോ?
സിതാര : കൊച്ചോ?
ഞാൻ : പിന്നെ അതിനെ ഒക്കെ എങ്ങനാടെ സർ എന്ന് വിളിക്കുന്നത്.. ഒരു കൊച്ചു പയ്യൻ..
സിതാര : അതോണ്ടല്ലേ എല്ലാർക്കും ഇഷ്ടമായത്..
ഞാൻ : നി പേടിക്കണ്ട നമ്മുടെ കൂട്ടത്തിലെ ആർക്കേലും വീഴുന്നെങ്കിൽ അത് നിനക്കായിരിക്കും.. നിന്റത്രയും സൗന്ദര്യം ഉള്ള ആരും നമ്മുടെ കൂട്ടത്തിൽ ഇല്ല
സിതാര : എന്റെ പൊന്നു മോളെ സൗന്ദര്യത്തിൽ മാത്രം ഒരു കാര്യം ഇല്ല…. നി ഒരു മന്ദബുദ്ധി ആയോണ്ട് നിനക്കൊന്നും മനസ്സിലാകില്ല…… നി ഇന്ന് ആ സർ വരുമ്പോൾ പുള്ളിക്കാരനെ ഒന്നു ശ്രെദ്ധിച്ച നോക്ക്.. എന്നിട്ട് ബാക്കി ഉള്ളവളുമാരെയും കൂടി നോക്കണം.. കേട്ടോ
ഞാൻ : പിന്നെ എനിക്കെങ്ങും വയ്യ….
സിതാര : നി വെറുതെ ഒന്നു നോക്കടേ…
അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ ഓരോരുത്തർ ആയി വരാൻ തുടങ്ങി.. ഒരുമാതിരി എല്ലാന്നവും അൽപ്പോം ഒരുങ്ങി തന്നെ ആണ് വന്നേക്കുന്നത്.. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മൂത്തത് സുധ ചേച്ചി ആണ് അവർ വരെ നല്ല സാരീ ഒക്കെ ഉടുത്തു ഒരുങ്ങി വന്നേക്കുന്നു.. ഇതിനു വേണ്ടി എന്താണ് ആ കൊച്ചിന് ഉള്ളത് എന്ന് എനിക്കരീല്ല… ആ കൂട്ടത്തിൽ ഞാൻ മാത്രെ ഉള്ളു പഴയ ലുക്കിൽ തന്നെ വന്നേക്കുന്നത്..