സിതാര : പുതിയ ആ സർ ഒരു ചുള്ളൻ അല്ലെ
ഞാൻ : ഹ കുഴപ്പമില്ല… പക്ഷെ ഒരു മൊരടൻ ആണെന്ന് തോന്നുന്നു… ഒന്നു ചിരിക്കാതെ പോലും ഇല്ല
സിതാര : അത് ചിലപ്പോൾ ആദ്യം ആയോണ്ട് ആയിരിക്കും.. പുള്ളിക്കാരൻ ആദ്യായിട്ട ഈ ജോലിക്ക്
ഞാൻ : അതൊക്കെ നിനക്കെങ്ങനെ അറിയാം
സിതാര : അത് പുള്ളിയെ ഒന്നു ശ്രദ്ധിച്ചാൽ പോരെ
ഞാൻ : അപ്പോൾ ഇതൊക്കെ അറിയാമോ
സിതാര : എന്റെ പൊന്നു മണ്ടി.. ആ സർ ഓരോന്ന് എഴുതുമ്പോൾ കണ്ടിട്ല്ലേ എപ്പോളും പഴയ മൂന്നാലു പേജ് എങ്കിലും മറിച്ചു നോക്കി ആണ് എഴുതുന്നത്… പിന്നെ അവരുടെ മൊബൈൽ നമ്പർ എഴുതുമ്പോൾ ശ്രെദ്ധിച്ചോ അത് വരെ അപ്പുറം നോക്കി ആണ് എഴുതുന്നത്
ഞാൻ : മൊബൈൽ നമ്പർ പോലും ഓർമ ഇല്ല അല്ലെ
സിതാര : എന്റെ പൊന്നു വട്ടെ അതല്ലാ… പുതിയത്തായി വന്നതല്ലേ അവർക്ക് കമ്പനി നമ്പർ ഇനി കിട്ടാത്തത് ഉള്ളു..
ഞാൻ : ഓഹോ എന്നിട്ട് വേറെ എന്തൊക്കെ ശ്രദ്ധിച്ചു
സിതാര : പേര് ജോവിൻ എന്നാണ്..അത് ബുക്കിൽ പേരെഴുതും
ഞാൻ : ക്രിസ്ത്യൻ ആണ് അല്ലെ..
സിതാര : ആയിരിക്കും…. എന്തായാലും ആളൊരു ചുള്ളൻ ആണ്..
ഞാൻ : ആ കണ്ണ് കൊള്ളാം
സിതാര : ശെരിയാ നല്ല നീളമുള്ള കണ്ണ്.. എല്ലാരേയും ആകർഷിക്കുന്ന ഒരു കണ്ണ് ആണ്…. ശബ്ദം കൊള്ളില്ലേ
ഞാൻ : ഞാൻ ശ്രദ്ധിച്ചില്ല..
സിതാര : എന്നാൽ അവിടെ ഉള്ള ബാക്കി എല്ലാന്നവും ശ്രദ്ധിച്ചു.. Expiry date ആകാറായ സുധ ചേച്ചി വരെ ആ സാറിനെ വായി നോക്കുക ആണ്… ഇനി എന്തായാലും പെണ്ണുങ്ങൾക്ക് മീറ്റിംഗിന് വരാൻ ഒരു കാരണം ആയി…