അങ്ങനെ ഇരിക്കെ ഞങ്ങളുടെ കളക്ഷൻ നേരുത്തേ എടുത്തുകൊണ്ടിരുന്ന സർ മാറി ഒരു പുതിയ ആൾ വന്നു.. ആദ്യമായി വന്നപ്പോൾ ആരോടെയും മിണ്ടാതെ എല്ലാം ഭയങ്കര ഗൗരവത്തോടെ കാര്യങ്ങൾ എഴുതുകയും പറയുകയും ഒക്കെ ചെയ്തു… സർ എന്നൊന്നും അതിനെ കണ്ടാൽ വിളിക്കാൻ തോന്നില്ല ഒരു പയ്യൻ… ഒരു ചുള്ളൻ പയ്യൻ… എന്തോ അയാളെ കണ്ടപ്പോൾ ആ കണ്ണുകൾ എനിക്കിഷ്ടപ്പെട്ടു നല്ല സുന്ദരമായ കണ്ണുകൾ.. എന്തോ ഒരു പ്രതേക ആകർഷണം ഉള്ള കണ്ണുകൾ…. ജസ്റ്റ് ആ കണ്ണുകൾ ഒന്നു നോക്കി എന്നല്ലാതെ വേറെ ഒന്നുമില്ല…പുള്ളിക്കാരൻ പോയി കഴിഞ്ഞപ്പോൾ തന്നെ അവിടെ ഉള്ള പെണ്ണുങ്ങൾ പുള്ളിക്ക് മാർക്ക് ഇടാൻ തുടങ്ങി..
നല്ല കളർ, നല്ല സൗന്ദര്യം, നല്ല മുടി, അങ്ങനെ ഓരോന്നും..നല്ല കണ്ണുകൾ എന്നതിനാനായിരുന്നു കൂടുതൽ വോട്ട്… പക്ഷെ ആളിചിരി സ്ട്രിക്ട് ആണ് എന്ന് തോന്നുന്നു ഒന്നു ചിരിക്കതെ പോലും ഇല്ല…അങ്ങനെ ഓരോന്ന് പറഞ്ഞു ആ ദിവസവും പോയി… പിന്നീട് അടുത്ത ആഴ്ച വന്നു അപ്പോളും വലുതായി മിണ്ടാത്തത് ഒന്നുമില്ല ബട്ട് പഴയതിലും കൂടുതൽ മിണ്ടി തുടങ്ങി… അന്ന് പുതിയ ഒരു മാർക്ക് കൂടി കൊടുത്തു നല്ല ശബ്ദം ആണ്.. സാധാ ആ പ്രായത്തിൽ ഉള്ള ആണുങ്ങൾക്ക് അൽപ്പോം ഗാഭീര്യം ഉള്ള സൗണ്ട് അല്ലെ പക്ഷെ ഇത് നല്ല സ്വീറ്റ് സൗണ്ട് ആണ്… ഹിന്ദി ഗായകരെ പോലെ ഉള്ള സൗണ്ട്…. അന്ന് കളക്ഷൻ എല്ലാം പിരിച്ചു കൊടുത്തു സിതാര എന്റെ കൂടെ വീട്ടിലേക്ക് വന്നിരുന്നു.. അവളുടെ വീട്ടിൽ ആരുമില്ല സൊ ഒറ്റയ്ക്ക് ബോറടിക്കാതെ എന്റെ കൂടെ വന്നു.. അവൾ അവിടെ ഇരുന്ന് ഓരോരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി പുതിയ സാറിന്റെ കാര്യവും പറഞ്ഞു…