ഓളങ്ങളിൽ അലതല്ലി [William Dickens]

Posted by

ഞാൻ : എങ്കിൽ വാ..

 

ജോ : ഞാൻ അപ്പുറത്തെ വീട്ടിൽ ഉണ്ട് കതക് തുറന്നു താ

 

ഞാൻ : അയ്യോ ആരേലും കണ്ടോ

 

ജോ : ആരും കണ്ടില്ല നി കതക് തുറക്ക്..

 

ഞാൻ : വേണ്ട.. പിന്നെ വാ

 

ജോ : ഡീ കോപ്പേ ആരും കണ്ടില്ലാന്നു… നി കതക് തുറന്നെ എനിക്ക് വിശക്കുന്നു

 

ഞാൻ : നിക്ക് ഞാൻ ഒന്നു നോക്കട്ടെ ആരേലും ഉണ്ടോ എന്ന്

 

ജോ : ഹാ.. കട്ട്‌ ചെയ്യണ്ട..

 

ഞാൻ പെട്ടെന്ന് പുറത്ത് ഇറങ്ങി മൊത്തത്തിൽ ഒന്നു നോക്കി.. ഉച്ച ടൈം ആയോണ്ട് ആരെയും വെളിയിൽ കണ്ടില്ല..

 

ഞാൻ : ആരും ഇല്ല പെട്ടന്ന് ഇറങ്ങിക്കോ.. അകത്തു കേറി ഇരിക്ക്.. ഞാൻ കുറച്ചു കഴിഞ്ഞ് വരാം..

 

ജോ : ഹാ..

 

ജോ അകത്തു കയറി ഇരുന്നു ഒരു 10  15 മിനിറ്റ് വരെ ഞാൻ അവിടെ കറങ്ങി നിന്നു ആരും കണ്ടില്ല എന്നുറപ്പ് വരുത്തിയ ശേഷം അകത്തേക്ക് കയറി..

 

ഞാൻ : എന്ത് പണിയ കാണിച്ചത്.. ഞാൻ എന്തോരം പേടിച്ചു എന്ന് അറിയാമോ

 

ജോ : എന്താടോ ആരും ഇല്ലാരുന്നല്ലോ പിന്നെന്താ..

 

ഞാൻ : എന്നാലും

 

ജോ : പെണ്ണെ എനിക്ക് വിശക്കുന്നു

 

ഞാൻ : സോറി ഞാൻ ഇപ്പോൾ എടുക്കാം..

 

ജോ : നി കഴിച്ചോ.?

 

ഞാൻ : ഇല്ല..

 

ജോ : നന്നായി.. എങ്കിൽ ഒരുമിച് കഴിക്കാം..

 

ഞാൻ : വേണ്ട.. ഞാൻ വിളമ്പി തരാം.. പിന്നെ കഴിച്ചോളാം..

 

ജോ : അതിനെന്താ ഒരുമിച്ച് കഴിക്കാല്ലോ

 

ഞാൻ : എനിക്ക് ഇന്ന് ഏട്ടന് വിളമ്പി തരണം.. പിന്നെ ഒരിക്കൽ ഒരുമിച്ച് കഴിക്കാമല്ലോ

 

ജോ : എങ്കിൽ ശെരി..

 

Leave a Reply

Your email address will not be published. Required fields are marked *